You are Here : Home / USA News

മന്ത്രി കെ.സി. ജോസഫിന്‌ ഐ.എന്‍.ഒ.സി ഷിക്കാഗോ വന്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 07, 2014 09:53 hrs UTC

  

ഷിക്കാഗോ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ കേരളാ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി. ജോസഫിന്‌ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ ഓഫ്‌ ഇല്ലിനോയിസിന്റേയും, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയണിന്റേയും സംയുക്താഭിമുഖ്യത്തില്‍ വന്‍ സ്വീകരണം നല്‍കി.

ജൂലൈ നാലിന്‌ വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക്‌ ഡസ്‌പ്ലെയിന്‍സിലുള്ള ടിഫാനി ബാങ്ക്വറ്റ്‌ ഹാളില്‍ കൂടിയ യോഗത്തില്‍ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ ഓഫ്‌ ഇല്ലിനോയിസ്‌ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ അധ്യക്ഷത വഹിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‌ ഭരണം നഷ്‌ടമായെങ്കിലും കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ സാധിച്ചുവെന്ന്‌ മന്ത്രി പറയുകയുണ്ടായി. ജനസമ്പര്‍ക്ക പരിപാടി പോലുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ശക്തമായ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്‌ടരാണെന്നും ഇനിയും പല പദ്ധതികളും നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാക്കില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാരുടെ മോചനം ഷിക്കാഗോയില്‍ നിന്ന്‌ മുഖ്യമന്ത്രിയും, ഇറാക്കിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ട്‌ നേഴ്‌സുമാരുടെ മോചനം ഉറപ്പാക്കിയതിന്റെ സന്തോഷത്തോടുകൂടിയാണ്‌ പ്രവാസികാര്യ വകുപ്പുകൂടി വഹിക്കുന്ന മന്ത്രി രാവിലത്തെ യോഗത്തിനെത്തിയത്‌.

വര്‍ഗീസ്‌ പാലമലയിലിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ തോമസ്‌ പടന്നമാക്കല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചിക്കാഗോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. എ.ഐ.സി.സിയുടെ അംഗീകാരമുള്ള അമേരിക്കയിലെ ഒരേയൊരു സംഘടനയായ ഐ.എന്‍.ഒ.സി (ഐ) യു.എസ്‌.എയുടെ ദൗത്യങ്ങളെക്കുറിച്ച്‌ നാഷണല്‍ ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പറയുകയുണ്ടായി. ഡൊമിനിക്‌ തെക്കേത്തല, സതീശന്‍ നായര്‍ എന്നിവര്‍ മന്ത്രിയെ ഷാള്‍ അണിയിച്ച്‌ ആദരിച്ചു.

ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി സിനു പാലയ്‌ക്കത്തടം യോഗ നടപടികള്‍ നിയന്ത്രിച്ചു. ഐ.എന്‍.ഒ.സി (ഐ) യു.എസ്‌.എ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍, കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസ്‌തുത യോഗത്തിന്‌ ആശംസകള്‍ നേരുകയുണ്ടായി.

കൂടാതെ ഐ.എന്‍.ഒ.സി (ഐ) ഭാരവാഹികളായ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ മാമ്മന്‍ സി. ജേക്കബ്‌, ന്യൂജേഴ്‌സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ടി.എസ്‌. ചാക്കോ, സെക്രട്ടറി സജി ടി. മാത്യു, പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം ഈപ്പന്‍, വര്‍ഗീസ്‌ സാമുവേല്‍, ടി.എം. സാമുവേല്‍, സാമുവേല്‍ പി. മത്തായി, ഫ്രാന്‍സീസ്‌ കാരയ്‌ക്കാട്ട്‌, ജോര്‍ജി വര്‍ഗീസ്‌, ഡോ. എബി ഏബ്രഹാം, ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പി, സണ്ണി വള്ളിക്കളം, ജോയിച്ചന്‍ പുതുക്കുളം, സന്തോഷ്‌ നായര്‍, ലൂയി ചിക്കാഗോ, പ്രൊഫ. തമ്പി മാത്യു, ജോസ്‌ ചാമക്കാല, ഷിബു അഗസ്റ്റിന്‍, ഫിലിപ്പ്‌ പൗവ്വത്തില്‍, അച്ചന്‍കുഞ്ഞ്‌ മാത്യു തുടങ്ങിയവര്‍ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.