You are Here : Home / USA News

അഭിപ്രായ സ്വാതന്ത്ര്യവും പെയ്ഡ് ന്യൂസും ഫോമാ മാധ്യമ സെമിനാറില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 27, 2014 08:40 hrs UTC


ഫിലാഡല്‍ഫിയ: അഭിപ്രായ സ്വാതന്ത്ര്യവും പെയ്ഡ് ന്യൂസും എന്നതായിരിക്കും ഫോമാ മാധ്യമ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുക. മുമ്പ് ആരും ശ്രദ്ധിക്കാതെയും അവഗണിച്ചു കളഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്ന് കേസിലേക്കും അറസ്റ്റിലേക്കും വഴിയൊരുക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ പോലും ഉണ്ടാകുന്നു.

ഇത്തരം സംഭവങ്ങളെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ എങ്ങനെയാണ് വീക്ഷിക്കുന്നത്? അതു മാധ്യമ സ്വാതന്ത്ര്യത്തെ എത്രമാത്രം ബാധിക്കും? ഫേസ്ബുക്കില്‍ ഇടുന്ന നിര്‍ദോഷമായ അഭിപ്രായങ്ങള്‍ പോലും ജനങ്ങള്‍ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിന് കളമൊരുക്കുന്ന സ്ഥിതി പല സ്റ്റേറ്റിലുമുണ്ട്. അത്തരമൊരവസ്ഥ കേരളത്തിലും വരുമോ? അഥവാ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന സദാചാര പോലീസിന്റെ കാലം ഉണ്ടാകുമോ?

മലയാള മനോരമ പത്രാധിപ സമിതി അംഗവും ഇപ്പോള്‍ മനോരമ വീക്ക്‌ലി എഡിറ്ററും ലളിതകലാ അക്കാഡമി ചെയര്‍മാനുമായ കെ.എ. ഫ്രാന്‍സീസ്, കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ കുലപതിയായ ജോണ്‍ ബ്രിട്ടാസ്, ദീപികയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയിലില്‍, ഏഷ്യാനെറ്റില്‍ നിന്നുള്ള അനില്‍ അടൂര്‍, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് എഡിറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് എന്നിവരാണ് നാളെ (വെള്ളി 1.30-ന്) ആഡംസ് റൂമില്‍ നടക്കുന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുക.

ഇതിനു പുറമെ പത്രമുടകള്‍ പണം വാങ്ങി നല്‍കുന്ന 'പെയ്ഡ് ന്യൂസ്' വരുത്തുന്ന വിനകളും പരാമര്‍ശ വിധേയമാകും. കേരളത്തിലെ പത്രങ്ങളിലും ഇപ്പോള്‍ കോണ്‍ട്രാക്ട് സമ്പ്രദായം വന്നിരിക്കുന്നു. പത്രപ്രവര്‍ത്തകന് ജോലിസ്ഥിരത പോലും ഉറപ്പില്ലാത്തപ്പോള്‍ മാധ്യമ സ്വാതന്ത്ര്യം എവിടെ നില്‍ക്കുന്നു- സെമിനാര്‍ ഉറക്കെ ചിന്തിക്കും.

അമേരിക്കയിലെ മാധ്യമ രംഗത്തുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും സംവദിക്കാവുന്ന ചോദ്യോത്തര പരിപാടിയാണ് ഉദ്ദേശിക്കുന്നത്.

വിവരങ്ങള്‍ക്ക് സജി ഏബ്രഹാം 9176173959

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.