You are Here : Home / USA News

ഫോമയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുമായി ഫൈസല്‍ എഡ്വേര്‍ഡ്‌

Text Size  

Story Dated: Tuesday, June 24, 2014 11:20 hrs UTC

ജനപ്രിയന്‍ കൊച്ചിന്‍ ഷാജി എന്നറിയപ്പെടുന്ന ഫൈസല്‍ എഡ്വേര്‍ഡ്‌ ഇക്കുറി അങ്കത്തട്ടില്‍ എത്തുന്നത്‌ വളരെ വ്യക്തമായ ദീര്‍ഘവീക്ഷണത്തോടെയാണ്‌. ഫോമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, ഫോമയോടു അനുഭാവം ഉള്ളവര്‍ക്കും അദ്ദേഹത്തെ പരിചയപ്പെടുത്തണ്ട കാര്യമില്ലെന്നറിയാം, അതുകൊണ്ട്‌ ഈ മത്സരത്തെ ഒരു സൗഹൃദവേദിയായി മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. ഫോമയുടെ ബാലാരിഷ്ടതകള്‍ മാറിയെന്നും, കൗമാരവും കടന്നു യൗവ്വനത്തിന്റെ പൂര്‍ണ്ണതയിലെത്തിയെന്നും ഷാജി പറഞ്ഞു. ഫോമായുടെ കെട്ടുറപ്പ്‌ പ്രാദേശിക അസോസിയേഷനുകളാണ്‌, അവരുമായുള്ള എന്റെ ബന്ധങ്ങള്‍ക്ക്‌ ഞാന്‍ മൂല്യം കല്‍പിക്കുന്നു.

 

ഫോമാ നേതാക്കളെ ആശ്രയിക്കുന്ന സാധാരണക്കാരുടെ പിന്തുണയാണ്‌ എന്റെ ശക്തി. ഫോമയുടെ ജനറല്‍ സെക്രട്ടറി എന്ന പദവി, അതിന്റെ പൂര്‍ണ്ണരൂപത്തിലും ബഹുമാനത്തിലും ഉത്തരവദാത്തിലും ഉള്‍ക്കൊള്ളാന്‍ എനിക്ക്‌ കഴിയും എന്ന്‌ പൂര്‍ണ്ണ വിശ്വാസമുണ്ട്‌. ഫോമയെ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു പ്രൊഫഷണല്‍ സംഘടനയായി വളര്‍ത്തിയെടുക്കണം അത്‌ എന്റെ സ്വപ്‌നമാണ്‌. ഇനിയും ഫോമയുടെ ഭാവി പരിപാടികള്‍ നടപ്പാക്കുന്നതിനാലും തന്റെ ശ്രമമെന്നും, അതിനായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ എല്ലാവരുടെയും വിലയേറിയ വോട്ടുകള്‍ തന്നു തന്നെ വിജയിപ്പിക്കണം എന്നും അദ്ദേഹം വിനീതമായി അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More