You are Here : Home / USA News

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ്‌ പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 23, 2014 09:02 hrs UTC


ഫിലാഡല്‍ഫിയ: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രോവിന്‍സ്‌ അംഗങ്ങളേയും കുട്ടികളേയും ഉള്‍പ്പെടുത്തി പിക്‌നിക്ക്‌ നടത്തി. പ്രോവിന്‍സ്‌ സംഘടിപ്പിച്ച `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ'യുടെ വിജയത്തിനുശേഷം നടത്തിയ ഈ സംരംഭം കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ആസ്വദിച്ചുവെന്ന്‌ പ്രോവിന്‍സ്‌ പ്രസിഡന്റ്‌ സജി സെബാസ്റ്റ്യന്‍ പറഞ്ഞു.

`വിശ്രമവേളയില്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മലയാളി വനിതകള്‍ക്ക്‌ ഗൃഹാതുരത്വം അകറ്റുന്നതിലുള്ള പങ്ക്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ ചര്‍ച്ച ആകര്‍ഷകമായി. മേരി സാബുവും ജോജി ചെറിയാനും ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം കൊടുത്തു.

അമേരിക്കന്‍ മലയാളികളുടെ ഗൃഹാതുരത്വം അകറ്റുവാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സഹായിക്കുമെന്ന്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ പനയ്‌ക്കല്‍ പറഞ്ഞു. `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ'യുടെ വിജയത്തിനു സഹായിച്ച ഏവര്‍ക്കും നന്ദി പറയുന്നതായി സാബു ജോസഫ്‌ സി.പി.എ പറഞ്ഞു.

റീജിയന്‍ വൈസ്‌ ചെയര്‍മാന്‍ ജോജി ചെറിയാന്‍, മേരി സാബു, സജി, ജോയി കരുമത്തി, ജോര്‍ജ്‌ അമ്പാട്ട്‌, മോഹനന്‍ പിള്ള, രാജു പടയാട്ടില്‍ എന്നിവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‍കി. പി.സി. മാത്യു അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More