You are Here : Home / USA News

ഡെലവെയര്‍ മലയാളി അസോസിയേഷന്‍ 2014-ലെ പിക്‌നിക്ക്‌ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 22, 2014 09:31 hrs UTC


ഡെലവെയര്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈവര്‍ഷത്തെ അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂണ്‍ 14-ന്‌ ശനിയാഴ്‌ച ലംപ്‌സ്‌ പോണ്ട്‌ സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി. പ്രവര്‍ത്തനമികവിലും അംഗത്വത്തിലും മുന്നിലുള്ള ഡെലവെയര്‍ മലയാളി അസോസിയേഷന്‍ വിവിധ കലാ-കായിക പരിപാടികള്‍ 140-ല്‍പ്പരം കുടുംബാംഗങ്ങളുടേയും, വിവിധ കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ നടത്തിയ പിക്‌നിക്ക്‌ വന്‍ വിജയമായിത്തീര്‍ന്നു.

വിവിധ പ്രായപരിധിയില്‍പ്പെട്ട ആളുകള്‍ക്ക്‌ ഉല്ലസിക്കുവാനും ആഹ്ലാദം പങ്കിടുവാനും ഈ പിക്‌നിക്ക്‌ വഴിയൊരുക്കി. കുട്ടികള്‍ക്കായി നടത്തിയ പരിപാടികള്‍ എല്ലാവരുടേയും മനംകവര്‍ന്നു. പരിപാടികളുടെ അവസാനം യുവജനത `ഫാദേഴ്‌സ്‌ ഡേ' ആഘോഷിച്ചത്‌ പിക്‌നിക്കിന്‌ പകിട്ടാര്‍ന്നു. പിക്‌നിക്ക്‌ വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരോടും ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ലോറന്‍സ്‌ അല്‍മേഡിയ പ്രത്യേക നന്ദി രേഖപ്പെടുത്തി. അജിത്‌ ചാണ്ടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More