You are Here : Home / USA News

ഫോമ അവാര്‍ഡ് ജോയിച്ചന്‍ പുതുക്കുളത്തിന്

Text Size  

Story Dated: Saturday, June 21, 2014 06:38 hrs UTC

ഫിലാഡല്‍ഫിയ:മാധ്യമ രംഗത്തെ സംഭാവനകള്‍ക്ക് പ്രമുഖ മാധ്യമ പ്രവര്‍ ത്തകന്‍ ജോയിച്ചന്‍ പുതുക്കുളത്തിന് ഫോമ അവാര്‍ഡ്.വിവിധ മേഖലകളിലെ വിജയകരമായ നേട്ടങ്ങള്‍ ക്ക് ഏഴു പേര്‍ ക്കാണ് അവാര്‍ ഡുകള്‍ .സാഹിത്യരംഗത്തെ നേട്ടങ്ങള്‍ക്കുള്ള ലിറ്റററി അവാര്‍ഡ് റീനി മമ്പലത്തിത്തിനു ലഭിച്ചു.ഓവറോള്‍ എക്‌സലന്‍സിനുള്ള അവാര്‍ഡ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കുമാറിനാണ്.ശാസ്ത്രജ്ഞനായ ഡോ. അജിത് നായര്‍ക്ക് ഔട്ട് സ്റ്റാന്‍ഡിംഗ് യംഗ് പ്രൊഫഷണല്‍ അവാര്‍ഡു ലഭിച്ചു. കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ബാബു തോമസ് തെക്കേക്കരയ്ക്കും നല്‍കി.വിമന്‍സ് ലീഡര്‍ഷിപ്പ് അവാര്‍ഡ് കുസുമം ടൈറ്റസിനും ഫോമാ യൂത്ത് നേതാവ് ഷെറില്‍ തോമസിന് വനിതാ വിഭാഗം അവാര്‍ഡും ലഭിക്കും. യോഹന്നാന്‍ ശങ്കരത്തില്‍, ബേബി മണക്കുന്നേല്‍, ഡോ. ജയിംസ് കുറിച്ചി, കോര, കുര്യന്‍ വര്‍ഗീസ് എന്നിവരായിരുന്നു അവാര്‍ഡ് കമ്മിറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More