You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ വിമന്‍സ്‌ ഫോറം സെമിനാര്‍: പേരന്റിംഗ്‌ സ്‌പെഷ്യല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 21, 2014 10:49 hrs UTC

ഫിലാഡല്‍ഫിയ: ' Parental involvement in Indian immigrant families: too much or too little' എന്ന വിഷയത്തെ ആസ്‌പദമാക്കി ഫോമാ വിമന്‍സ്‌ ഫോറം സംഘടിപ്പിക്കുന്ന സെമിനാറിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ബാല്യം കടന്ന്‌ കൗമാരത്തിലെത്തുന്ന കുട്ടികളും മാതാപിതാക്കളുമായുള്ള മാനസികമായ അകലം ഇമ്മിഗ്രന്റ്‌ കുടുംബങ്ങളിലെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു. ഹൈസ്‌കൂളും കഴിഞ്ഞ്‌ കോളേജിലെത്തുമ്പോള്‍ രണ്ടുകൂട്ടരും ഇരണ്ടുധ്രുവങ്ങളില്‍ ചെന്നെത്തുന്നത്‌ സാധാരണയാണ്‌.

 

കുട്ടികളുടെ സ്വകാര്യതയില്‍ നുഴഞ്ഞുകയറാതെതന്നെ അവര്‍ക്ക്‌ ഒരു അത്താണിയായിമാറാന്‍ പല മാതാപിതാക്കള്‍ക്കും കഴിയാറില്ല. വ്യത്യസ്‌തമായ രണ്ട്‌ സംസ്‌കാരങ്ങളുടെയിടയില്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന രാംതലമുറ പല പ്രശ്‌നങ്ങളിലും പെട്ടുപോകുന്നത്‌ ദുഃഖത്തോടെ നോക്കിനില്‍ക്കാനേ മാതാപിതാക്കള്‍ക്ക്‌ കഴിയാറുള്ളൂ. ഡിപ്രഷന്‍, ആത്മഹത്യ തുടങ്ങിയവയുടെ നിരക്ക്‌ രണ്ടാം തലമുറയില്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌.

 

കുട്ടികള്‍ക്കിടയിലുള്ള മാനസികരോഗങ്ങളോട്‌ `കണ്ണടച്ചിരുട്ടാക്കുന്ന' ഒരു സമീപനമാണ്‌ മലയാളികള്‍ക്കിന്നും. ഈ വസ്‌തുതകള്‍ ചര്‍ച്ച ചെയ്യുവാനുള്ള ഒരു വേദിയായിരിക്കും വിമന്‍സ്‌ ഫോറം സംഘടിപ്പിക്കുന്ന ഈ സെമിനാര്‍. പി.വിജയന്‍ ഐ.പി.എസ്‌ (കേരള പോലീസ്‌ ഇന്റലിജന്‍സ്‌ ഡി.ഐ.ജി), വിദ്യാ കിഷോര്‍ (സീനിയര്‍ ഡയറക്ടര്‍, ജോണ്‍സണ്‍ & ജോണ്‍സണ്‍) എന്നിവരെ കൂടാതെ യുവതലമുറയെ പ്രതിനിധീകരിച്ച്‌ ജേര്‍ണലിസ്റ്റായ സോവി ആഴാത്തും (CNN) സെമിനാറില്‍ സംസാരിക്കുന്നതാണ്‌.

 

മെഡിക്കല്‍ ഓങ്കോളജിസ്റ്റും, ജനനി മാസികയുടെ ലിറ്റററി എഡിറ്ററുമായ ഡോ.സാറാ ഈശോ ആയിരിക്കും മോഡറേറ്റര്‍. നഴ്‌സസ്‌ മീറ്റിംഗും വിമന്‍സ്‌ ഫോറം സെമിനാറും സംയുക്തമായിട്ട്‌ നടത്തുന്ന ഈ സെമിനാര്‍ ഫോമാ കണ്‍വന്‍ഷന്റെ പ്രത്യേക ആകര്‍ഷണങ്ങളിലൊന്നായിരിക്കും. ജൂണ്‍ 27 വെള്ളിയാഴ്‌ച രാവിലെ 9.00 മണിക്ക്‌ നഴ്‌സസ്‌ അസോസിയേഷന്റെ മീറ്റിംഗും ജോബ്‌ ഫെയറും ആരംഭിക്കും. പത്തുമണിയ്‌ക്ക്‌ വിമന്‍സ്‌ ഫോറം സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുന്നതാണ്‌. ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഫോമ വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്‌, സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്‌ക്കല്‍ എന്നിവര്‍ക്കൊപ്പം ത്രേസ്യാമ്മ മാത്യൂസ്‌, ആലീസ്‌ ഏബ്രഹാം, ഡോ.നിവേദ രാജന്‍, ഡോ.ബ്ലോസം ജോയി, ഡോ.സാറാ ഈശോ എന്നിവരും വിമന്‍സ്‌ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.