You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക സന്യസ്‌ത ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 16, 2014 08:35 hrs UTC


ഷിക്കാഗോ: അമേരിക്കയിലും കാഡയിലുമായി വിവിധ സറോ മലബാര്‍ ഇടവകകളിലും മിഷനുകളിലും ശുശ്രൂഷ ചെയ്യുന്ന വൈദീകരുടേയും സന്യസ്‌തരുടേയും വാര്‍ഷിക ധ്യാനം ജൂണ്‍ 16,17,18,19 തീയതികളില്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ നടക്കും. ചങ്ങനാശേരി രൂപതയുടെ വികാരി ജനറാളും തിരുവനന്തപുരം ലൂര്‍ദ്‌ ഫൊറോനാ വികാരിയുമായ വെരി. റവ.ഡോ. മാണി പുതിയിടം ധ്യാന സന്ദേശങ്ങള്‍ നല്‍കും. ധ്യാനത്തില്‍ അറുപതില്‍പ്പരം വൈദീകരും, മുപ്പതോളം സമര്‍പ്പിതരും സംബന്ധിക്കും.

നവസുവിശേഷവത്‌കരണമെന്ന പ്രമേയത്തെ ആധാരമാക്കി ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ദര്‍ശനങ്ങള്‍ക്ക്‌ ഷിക്കാഗോ രൂപതയിലെ ഇടവകകളിലും മിഷനുകളിലും പ്രായോഗികതലത്തിലുള്ള ആവിഷ്‌കാരം നല്‍കുന്നതിന്‌ സഹായകമായ ചിന്തകളും പ്രാര്‍ത്ഥനകളുമാണ്‌ ഈ ധ്യാനത്തില്‍ രൂപ്പെടുത്തിയിരിക്കുന്നത്‌. ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ആത്മീയതയുടെ വളര്‍ച്ചയിലൂടെ രൂപതയിലെ അജപാലന ശുശ്രൂഷകള്‍ക്ക്‌ പുതിയ രൂപവും, ഭാവവും മാനവും നല്‍കുന്നതിന്‌ ധ്യാനം സഹായകമാകുമെന്ന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു.

ധ്യാനം ജൂണ്‍ 16-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ ഏഴുമണിക്കുള്ള സായാഹ്ന നമസ്‌കാരത്തോടെ ആരംഭിക്കും. 19-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം രണ്ടു മണിയോടെ ധ്യാനം സമാപിക്കും. ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.