You are Here : Home / USA News

ഏഞ്ചലാ ജോറഫി മിസ്‌ ഇന്ത്യാ വിഷിംഗ്‌ടണ്‍ -2014 ആയി തെരഞ്ഞെടുക്കപ്പെട്ടു

Text Size  

Story Dated: Friday, June 06, 2014 07:40 hrs UTC


    

സിയാറ്റില്‍: വാഷിംഗ്‌ടണില്‍ നിന്നുള്ള ഏഞ്ചലാ ജോറഫി, മെയ്‌ രണ്ടാം വാരം നടന്ന വാശിയേറിയ സൗന്ദര്യ റാണി മത്സരത്തില്‍ പതിനേഴ്‌ മത്സരാര്‍ത്ഥികളെ പിന്നിലാക്കി `മിസ്‌ ഇന്ത്യാ വാഷിംഗ്‌ടണ്‍ -2014' ആയി കിരീടമണിഞ്ഞു.

റെഡ്‌മണ്ട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാവിഷിംഗ്‌ വുമണ്‍ ഹാന്‍ഡിക്രാഫ്‌റ്റ്‌ എന്ന സ്ഥാപനമാണ്‌ ഈ മത്സരം സംഘടിപ്പിച്ചത്‌.

സിയാറ്റിലിലെ ഓബേണില്‍ ജനിച്ചുവളര്‍ന്ന ഏഞ്ചലാ ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ വാഷിംഗ്‌ടണിലെ ഹെല്‍ത്ത്‌ കെയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിദ്യാര്‍ത്ഥിനിയാണ്‌.

ആറു വയസുമുതല്‍ ശ്രീമതി ശോഭാ രാമന്റെ കീഴില്‍ നൃത്തം അഭ്യസിച്ചുതുടങ്ങിയ ഏഞ്ചലാ, ഗ്ലോബല്‍ മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ തുടങ്ങി നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ വേദികളില്‍ എന്നും സജീവമാണ്‌. അതുപോലെ തന്നെ സ്‌കൂള്‍ കോളജ്‌ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്‌. സിയാറ്റിലിലെ പ്രസിദ്ധമായ ഡാന്‍സ്‌ ട്രൂപ്പായ `പ്രതിധ്വനി'യിലെ മുതിര്‍ന്ന കോറിയോഗ്രാഫറുമാണ്‌ ഏഞ്ചാലാ ജോറഫിയിപ്പോള്‍.

കോട്ടയം ശ്രാമ്പിക്കല്‍ സുരേഷ്‌ ജോറഫിയുടേയും, ലതാ ജോറഫിയുടേയും (വടക്കത്ത്‌, കുമരകം) മകളാണ്‌. കലയിലും പഠനത്തിലും ഒരുപോലെ മിടുക്കിയാണ്‌, മലയാളി സമൂഹത്തിന്റെ അഭിമാനമായ ഈ കലാപ്രതിഭ. ഒബേണ്‍ മൗണ്ടന്‍വ്യൂ ഹൈസ്‌കൂള്‍ റോബോട്ടിക്‌ ഗെയിമിന്റെ സെക്രട്ടറിയും, പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയുമായ അലന്‍ ഏക സഹോദരനാണ്‌.

ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കാനിരിക്കുന്ന `മിസ്‌ ഇന്ത്യാ യു.എസ്‌.എ' മത്സരത്തില്‍ പങ്കെടുക്കുവാനുള്ള തയാറെടുപ്പിലാണിപ്പോള്‍ ഏഞ്ചല. (ഫോണ്‍: 253 804 8488, ഇമെയില്‍: lathavjacob@gmail.com)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.