ന്യുയോര്‍ക്ക് . അറിയപ്പെടുന്ന ക്രിസ്തീയ എഴുത്തുകാരനും കണ്വന്ഷന് പ്രാസംഗികനും വേദ പണ്ഡിതനുമായ പാസ്റ്റര്‍ ബാബു തോമസിനു അമേരിക്കയില്‍ മസാചുസൈറ്റിലുളള ഗോര്‍ഡന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. വിശ്വാസ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, വിഷാദ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്തുവാന്‍ ശുശ്രൂഷകന്മാര്ക്ക് പരിശീലനം നല്കുന്ന കൌണ്സിലിംഗ് സെമിനാറുകള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യാം എന്നുളള വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ന്യുയോര്‍ക്കിലുളള ഹെബ്രോന്‍ ഐപിസിയുടെയും രക്ഷാമാര്‍ഗ്ഗം മിനിസ്ട്രീസിന്റെയും സ്ഥാപകനാണ് പാസ്റ്റര്‍ ബാബു തോമസ്. ഭാര്യ ഗ്രേസ്സി തോമസ്. മക്കള്‍ : ബോബി, ബിജി, ബെര്‍ണിസ്.
Comments