You are Here : Home / USA News

ഗീവര്‍ഗീസ്‌ സഹദായുടെ പെരുന്നാളും ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവായുടെ ഓര്‍മ്മയും ബാള്‍ട്ടിമോറില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 20, 2014 09:20 hrs UTC

  
    
    

മേരിലാന്റ്‌: വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും കാലം ചെയ്‌ത പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ നാല്‍പ്പതാം ചരമദിനാചരണവും സംയുക്തമായി ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആചരിച്ചു. മെയ്‌ നാലാം തീയതി നടന്ന വിശുദ്ധ ശുശ്രൂഷകള്‍ക്ക്‌ ഇടവക വികാരി വെരി. റവ.ഫാ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായോടുള്ള പ്രത്യേക അപേക്ഷ പ്രാര്‍ത്ഥനയും, പാത്രിയര്‍ക്കീസ്‌ ബാവായുടെ നാല്‍പ്പതാം ചരമദിനം പ്രമാണിച്ച്‌ പ്രത്യേക അനുസ്‌മരണ ശുശ്രൂഷകളും ധൂപപ്രാര്‍ത്ഥനയും നടന്നു.

ക്രിസ്‌തുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ സാക്ഷ്യമായി രക്തസാക്ഷിത്വം വരിച്ച സഹദായായിരുന്നു ഗീവര്‍ഗീസ്‌ സഹദാ എന്ന്‌ തന്റെ പ്രസംഗത്തില്‍ കോര്‍എപ്പിസ്‌കോപ്പ ഓര്‍മിപ്പിച്ചു. അവസാന കാലങ്ങളില്‍ സിറിയയില്‍ താമസിച്ച്‌ ഏറെ ത്യാഗങ്ങള്‍ സഹിച്ച്‌ കാലംചെയ്‌ത പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ സഭയുടെ ആധുനിക ശില്‍പിയായിരുന്നു. ജീവിതവിശുദ്ധിയും കറയറ്റ സ്‌നേഹവും കൈമുതലായിരുന്ന പണ്‌ഡിതശ്രേഷ്‌ഠന്‍. യുദ്ധക്കെടുതിയുടെ ഭീകരതയില്‍ പോലും സിറിയയില്‍ നിന്ന്‌ താമസം മാറ്റാന്‍ വിസമ്മതിച്ച ബാവാ അവസാനനാളുകളില്‍ ലബനോനില്‍ ചെലവഴിക്കാനുണ്ടായ സാഹചര്യം വന്ദ്യ കോര്‍എപ്പിസ്‌കോപ്പ തന്റെ അനുസ്‌മരണ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഇടവകാംഗമായ എല്‍ദോ ചാക്കോയും കുടുംബവുമാണ്‌ പെരുന്നാള്‍ വഴിപാടായി നടത്തിയത്‌. കൈമുത്തിനുശേഷം, നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ സമാപ്‌തിയായി. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.