You are Here : Home / USA News

തോമസ്‌ ചാണ്ടി എം.എല്‍.എ ഫോമയുടെ അംബാസിഡര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 20, 2014 09:06 hrs UTC


    
ഫിലാഡല്‍ഫിയ: `ഞാന്‍ മിഡില്‍ഈസ്റ്റുകാരുടെ മാത്രമല്ല, ഫോമയുടേയും അമേരിക്കന്‍ മലയാളികളുടേയും അംബാസഡറായി നിയമസഭയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു.' ഫോമാ നേതാക്കളായ ജോര്‍ജ്‌ മാത്യു, വര്‍ഗീസ്‌ ഫിലിപ്പ്‌, അനിയന്‍ ജോര്‍ജ്‌, ജോര്‍ജ്‌ എം. മാത്യു എന്നിവര്‍ തോമസ്‌ ചാണ്ടി എം.എല്‍.എയെ ഫിലാഡല്‍ഫിയയില്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്‌.

`ശശിധരന്‍ നായരിലൂടെയും, അനിയന്‍ ജോര്‍ജിലൂടെയും ഫോമാ ജന്മമെടുത്തപ്പോള്‍ മുതല്‍ ഫോമയേയും അതിന്റെ സാരഥികളേയും ഞാനിഷ്‌ടപ്പെടുന്നു. പിന്നീട്‌ ജോണ്‍ ടൈറ്റസ്‌, ബേബി ഊരാളില്‍ ഇപ്പോഴിതാ ജോര്‍ജ്‌ മാത്യു. എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കള്‍' തോമസ്‌ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഫോമയില്‍ 58 സംഘനകള്‍ അംഗത്വമെടുത്തതില്‍ സന്തോഷിക്കുന്നു. അവയെല്ലാം സാംസ്‌കാരിക -സെക്കുലര്‍ സംഘടനകള്‍. ഫോമയെപ്പോലുള്ള അമേരിക്കക്കാരുടെ ദേശീയ കൂട്ടായ്‌മ വളരണം. ഫോമയുടെ ഹൂസ്റ്റണ്‍, ലാസ്‌വേഗാസ്‌ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു. ജാതിമതഭേദമെന്യേ ആയിരക്കണക്കിന്‌ മലയാളികളുടെ കൂട്ടായ്‌മ എന്റെ ആകര്‍ഷിച്ചു. തീര്‍ച്ചയായും ഫോമയുടെ വാലി ഫോര്‍ജില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഞാന്‍ എത്തും. ജൂണ്‍ ഒമ്പതിന്‌ നിയമസഭ ആരംഭിക്കുമെങ്കിലും ഫോമയുടെ സമ്മേളനം എനിക്ക്‌ പ്രധാനമാണ്‌. നിയമസഭാ സമ്മേളനത്തില്‍ ഞാന്‍ അമേരിക്കന്‍ മലയാളികളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ ഉന്നയിക്കും. പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിനോയും, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസിനോടും പ്രധാന ആവശ്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ എഴുതി നല്‍കുവാന്‍ തോമസ്‌ ചാണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.