You are Here : Home / USA News

ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ മേയ്‌ 11 ന്‌ മാതൃദിനമാഘോഷിക്കുന്നു

Text Size  

Story Dated: Tuesday, April 29, 2014 09:31 hrs UTC

 ജയ്‌സണ്‍ മാത്യു        

 

 


    
ടൊറന്റോ: ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്താനും അമ്മമാരെ ആദരിക്കുവാനുമായി മേയ്‌ 11 ന്‌ മാതൃദിനമാഘോഷിക്കുന്നു. എറ്റോബിക്കോക്കിലുളള വുഡ്‌ ബൈന്‍ ബാങ്ക്വറ്റ്‌ ഹാളില്‍ വൈകുന്നേരം അഞ്ചിന്‌ വൈവിധ്യങ്ങളായ കലാപരിപാടികളോടൊപ്പം ഡിന്നറും ഡാന്‍സുമൊരുക്കിയാണ്‌ ഈ വര്‍ഷത്തെ മാതൃദിനാഘോഷം.

ഇത്തവണത്തെ മാതൃദിന ആഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാ അമ്മമാര്‍ക്കും നൂറ്‌ ഡോളര്‍ വിലമതിക്കുന്ന ഒരു മദേഴ്‌സ്‌ ഡേ ഗിഫ്‌റ്റ്‌ ബാസ്‌ക്കറ്റ്‌ നല്‍കുന്നതാണ്‌. ഈ ബാസ്‌ക്കറ്റിലേക്ക്‌ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക്‌ അതിനുളള അവസരമുണ്‌ട്‌. ഈ മാതൃദിനം ടൊറന്റോയിലെ എല്ലാ അമ്മമാര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റുവാന്‍ സമ്മാനങ്ങളും കേക്ക്‌ മുറിക്കലും ഉള്‍പ്പെടെ നിരവധി എന്റര്‍ടെയിന്‍മെന്റ്‌ പ്രോഗ്രാമുകള്‍ ഡിന്നറും പാട്ടും ഡാന്‍സിനുമൊപ്പം അവര്‍ ഒരുക്കിയിട്ടുണ്‌ട്‌.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച ഡിഡിവിമന്‍ അച്ചീവേഴ്‌സ്‌ 2014 അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌, തങ്ങള്‍ക്ക്‌ ലഭിച്ച അംഗീകാരം വീട്ടുകാരും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുവാനുളള വേദി കൂടിയാണ്‌ ഈ സല്‍ക്കാര വിരുന്ന്‌. നിര്‍മ്മല തോമസ്‌ (സാഹിത്യം) മേഴ്‌സി ഇലഞ്ഞിക്കല്‍ (നേതൃത്വം), ജന്നീഫര്‍ പ്രസാദ്‌ (വോളന്ററിംഗ്‌), മരിയ ഈശോ ജോബ്‌സണ്‍ (ആരോഗ്യ മേഖല), രശ്‌മി നായര്‍(മീഡിയ) രതിക സിറ്റ്‌ സബൈസന്‍ (രാഷ്‌ട്രിയം) മിനു ജോസ്‌ (എന്‍ജിനിയറിംഗ്‌) മാല പിഷാരടി (കല) ജയന്തി ബാലസുബ്രഹ്‌മണ്യം (സ്വയം തൊഴില്‍), കണ്‍മണി ദിനശേഖര്‍ (മാര്‍ക്കറ്റിംഗ്‌), ഉമാ സുരേഷ്‌ (പൊതുസേവനം) മീനാ മുള്‍പുരി(ചാരിറ്റി) എന്നിവര്‍ക്കാണ്‌ ഈ വര്‍ഷത്തെ അവാര്‍ഡ്‌.

മാതൃദിനത്തോടനുബന്ധിച്ച്‌ നടത്തുന്ന ഫോട്ടോഗ്രഫി മത്സരത്തിന്‌ ഫോട്ടോകള്‍ അയയ്‌ക്കേണ്‌ട അവസാന തിയതി മേയ്‌ ഒന്നാണ്‌. വിജയികള്‍ക്ക്‌ 400 ഡോളറിന്റെ ഗിഫ്‌റ്റ്‌ സര്‍ട്ടിഫിക്കറ്റും മദേഴ്‌സ്‌ ഡേ ഡിന്നര്‍ ആന്‍ഡ്‌ ഡാന്‍സ്‌ പാര്‍ട്ടിക്കുളള ടിക്കറ്റുകളും ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ലഭിക്കും. ഫോട്ടോഗ്രഫി മത്സരത്തിന്റെ നിബന്ധനകളും ചട്ടങ്ങളും ഡാന്‍സിംഗ്‌ ഡാംസല്‍സിന്റെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

മദേഴ്‌സ്‌ ഡേ ഡിന്നര്‍ ആന്‍ഡ്‌ ഡാന്‍സ്‌ പാര്‍ട്ടിക്കുളള ടിക്കറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി വാങ്ങേണ്‌ടതാണ്‌. അന്നേ ദിവസം ടിക്കറ്റുകള്‍ ലഭ്യമല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ഡാന്‍സിംഗ്‌ ഡാംസല്‍സിന്റെ വെബ്‌ സൈറ്റ്‌ www.ddshows.com സന്ദര്‍ശിക്കുക.

മേരി അശോക്‌ : 416 788 6412, ജറാള്‍ഡി ജയിംസ്‌ : 647 409 9241, ജോമോന്‍ ജോണ്‍ : 416 668 0653, ഡുജ സ്വിസ്‌ : 647 991 2234, സ്വപ്‌ന നായര്‍ : 416 627 4975

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.