ന്യൂയോര്‍ക്ക്: ഡയസ് ഇടിക്കുളയെ പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്വെന്ഷന് യു.എ.ഇ ചാപ്റ്റര്‍ കണ്‍വീനറായി തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
തികഞ്ഞ വാഗ്മിയും, സാഹിത്യകാരനും, സംഘാടകനും, സാമൂഹികസാംസ്കാരിക പ്രവര്‍ത്തകനുമായ ഡയസ് ദീര്‍ഘകാലമായി ദുബയ് നിവാസിയാണ്. റാന്നിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം മഹാത്മഗാന്ധി യൂണിവേഴ്സിറ്റി, ഇന്ദിര ഗാന്ധി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സിറിയക് ഭാഷ എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം ഇപ്പോള്‍ തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ലൈബ്രറേറിയന്‍ ആണ് ഡയസ്.
ഡയസിനെ ഈ സ്ഥാനത്തേക്ക് ലഭിച്ചത് എന്തുകൊണ്ടും കണ്വെണ്ഷന് അനുഗ്രഹമാണെന്ന് ഗ്ലോബല്‍ ചെയര്മാന് ഡോ. ജോസ് കാനാട്ട് അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 15,16,17 തീയതികളില്‍ കോട്ടയത്തുവച്ചു നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ള യു.എ.ഇയില്‍ നിന്നുള്ളവര്‍ ഡയസ്സുമായി ബന്ധപ്പെടേണ്ടതാണ്.
Mob. (UAE) +971 50 6980613
Mob. (Kerala) +91 9847506466
E-mail: daies200@gmail.com
Comments