You are Here : Home / USA News

ഡാലസിൽ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, April 24, 2014 09:27 hrs UTC

ഡാലസ് : കേരളാ അസോസിയേഷൻ ഓഫ് 
ഡാലസിൻറെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  അക്ഷരശ്ലോക സദസ്സ്  ശ്രദ്ധേയമായി. ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരളാ അസോസിയേഷന്‍  ഹാളിലായിരുന്നു ഡാലസിലെ ഭാഷാപ്രേമികൾ പങ്കെടുത്ത പരിപാടി. 
 
കേരളാ അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി റോയ് കൊട് വത്ത് സദസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.  
 
സാഹിത്യകാരനും  കേരളാ ലിറ്റററി ആസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഭാരവാഹിയുമായ  ജോസ് ഓച്ചാലിൽ പരിപാടിയിൽ മോഡറേറ്ററായിരുന്നു.  
 
അക്ഷരശ്ലോകത്തെ പറ്റി ആമുഖപ്രസംഗത്തോടെ തുടങ്ങിയ അദ്ദേഹം ഭാഷാ ദേവിയെ സ്തുതിക്കുന്ന അമ്പത്തിയൊന്നു അക്ഷരാളി എന്ന് തുടങ്ങുന്ന ശ്ലോകം ആലപിച്ചു  അക്ഷരശ്ലോകസദസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒരു മണിക്കൂർ സമയം വേദി  അനസ്യൂതം ശ്ലോകവർഷമായി മാറി.
 
രണ്ടാം പാദത്തിൽ നടന്ന അന്താക്ഷരി മത്സരത്തിന് ഹരിദാസ് തങ്കപ്പൻ നേതൃത്വം നൽകി.  അദ്ദേഹത്തോടൊപ്പം ഫ്രാൻസീസ് തോട്ടത്തിൽ ടീമുകൾക്ക്  നേതൃത്വം നൽകി. മലയാള ഗാനങ്ങളും  തമിഴ് ഗാനങ്ങളും ശ്ലോക വേദിയിൽ  ആവേശം നിറച്ചു.
 
 കേരളാ  അസോസിയേഷൻ ട്രസ്റ്റി ബോർഡ് ഡയറക്ടർ പി.ടി. സെബാസ്ട്യന്റെ  കൃത്ജ്ഞതയോടെയാണ്  പരിപാടികൾ സമാപിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.