You are Here : Home / USA News

യുവനിരയില്‍ നിന്ന്‌ ജോഫ്രിന്‍ ജോസ്‌ ഫോമാ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 22, 2014 09:00 hrs UTC


    
യോങ്കേഴ്‌സ്‌: ഫോമയുടെ 2014-16 വര്‍ഷത്തേക്കുള്ള ഭരണ സമിതിയിലേക്ക്‌ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും, സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ജോഫ്രിന്‍ ജോസ്‌ മത്സരിക്കുന്നു.

തികഞ്ഞ രാഷ്‌ട്രീയ പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോഫ്രിന്‍ മാത്തമാറ്റിക്‌സില്‍ ബുരുദാനന്തര ബിരുദധാരിയും, ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നു. ന്യൂയോര്‍ക്കിലുള്ള നിരവധി ബിസിനസ്‌ സ്ഥാപനങ്ങളുടെ ഉടമകൂടിയായ ജോഫ്രിന്‍ ഫോമയുടെ പുതിയ ഭരണസമിതിയില്‍ എത്തുവാന്‍ എന്തുകൊണ്ടും യോഗ്യനും, അദ്ദേഹത്തിന്റെ സേവനം ഫോമയുടെ വളര്‍ച്ചയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും വൈ.എം.എ പ്രസിഡന്റ്‌ ബിനു ജോസഫിന്റേയും, സെക്രട്ടറി സഞ്‌ജു കുറുപ്പിന്റേയും നേതൃത്വത്തില്‍ കൂടിയ യോഗം അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനശൈലികൊണ്ടും, സംഘടനാബലംകൊണ്ടും വളരെ വ്യത്യസ്‌തത പുലര്‍ത്തുന്ന ഫോമയുടെ നിലവിലുള്ള പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിന്റേയും, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റേയും നേതൃത്വത്തില്‍ യുവജനങ്ങള്‍ക്ക്‌ വളരെ പ്രയോജനകരമായി നടത്തിയ യങ്‌ പ്രൊഫഷണല്‍ സമ്മിറ്റും, ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച്‌ നടത്തുന്ന പാര്‍ട്ട്‌ണര്‍ഷിപ്പ്‌ പദ്ധതിയും കൂടാതെ മറ്റ്‌ നിരവധി മികച്ച സംരംഭങ്ങള്‍ക്ക്‌ തുടക്കംകുറിച്ച ഫോമാ ഭരണസമിതിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

വരുംകാലങ്ങളിലും ഫോമയെ ഇതിലും മികവുറ്റ രീതിയില്‍ മുന്നോട്ടു നയിക്കുവാന്‍ പുത്തന്‍ ആശയങ്ങളുമായി കഴിവുള്ള യുവതലമുറയെ ഫോമയുടെ ഭരണസമിതിയില്‍ എത്തപ്പെടേണ്ടത്‌ വളരെ അനിവാര്യമാണെന്ന്‌ യോഗം അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്കിലെ എമ്പയര്‍ റീജിയനും, മെട്രോ റീജിയനും, കൂടാതെ മറ്റ്‌ മിക്ക റീജിയനുകളിലുമുള്ള എല്ലാ അസോസിയേഷനുകളും തങ്ങളുടെ പിന്തുണ ജോഫ്രിന്‍ ജോസിന്‌ നല്‍കിയതായി അറിയിച്ചുവെന്ന്‌ നാഷണല്‍ കമ്മിറ്റി അംഗവും യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റുമായ പ്രദീപ്‌ നായര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിനു ജോസഫ്‌ (914 400 6140), സഞ്‌ജു കുറുപ്പ്‌ (203 385 2877), പ്രദീപ്‌ നായര്‍ (203 260 1356), ജോഫ്രിന്‍ ജോസ്‌ (914 424 7289). സഞ്‌ജു കുറുപ്പ്‌ (സെക്രട്ടറി/പി.ആര്‍.ഒ  അറിയിച്ചതാണിത്‌. )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.