You are Here : Home / USA News

വൈദീക ക്ഷേമനിധി രൂപീകരിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, April 16, 2014 07:20 hrs UTC

താമ്പാ: ആകമാന സുറിയാനിസഭയുടെ അമേരിക്കന്‍ അതിഭദ്രാസന വൈദീകരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി “വൈദീക ക്ഷേമനിധി” എന്ന പേരില്‍ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. മാര്‍ച്ച് 14 മുതല്‍ 16 വരെ താമ്പ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച്, നടത്തപ്പെട്ട വൈദീകധ്യാനയോഗത്തോടനുബന്ധിച്ച്, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ ദൊ മാര്‍ തീത്തോസ് തിരുമേനി ആദ്യവിഹിതം പദ്ധതിയിലേക്ക് നല്‍കി, ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രായാധിക്യത്താലും, അനാരോഗ്യത്താലും, ക്ലേശമനുഭവിക്കുന്ന ബഹുമാനപ്പെട്ട വൈദീകര്‍ക്ക്, ആശ്വാസമേകുകയെന്ന ലക്ഷ്യത്തോടെ, ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരെ കരുതുന്നതിന്റെ ഭാഗമായി ഒരു നൂതന ആശയമെന്ന നിലയില്‍, ഭദ്രാസനാടിസ്ഥാനത്തില്‍, തുടക്കം കുറിക്കുന്ന ഈ പദ്ധതിയുടെ വിജയത്തിനായി ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ആവശ്യമാണെന്ന് തിരുമേനി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. യോഗത്തില്‍ സംബന്ധിച്ച വൈദീകര്‍, ആദ്യ ഗന്ധുവിഹിതം നല്‍കി പദ്ധതിയില്‍ പങ്കാളികളായി. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.