You are Here : Home / USA News

മഹത്വത്തിന്റെ രാജാവിനെ വരവേറ്റ ഓശാന ഞായര്‍ ഫിലഡല്‍ഫിയ സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, April 14, 2014 10:25 hrs UTC

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ചര്‍ച്ചില്‍ ഒശാന ഞായര്‍ ആഘോഷിച്ചു. വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി കാര്‍മ്മികനായി. കുരുത്തോലയേന്തിയുള്ള പ്രാര്‍ത്ഥനകളും പ്രദക്ഷിണവും വിശുദ്ധ വാരഘോഷത്തിന് തളിര്‍നാമ്പും വലിയ നോയമ്പിന് തീവ്രതയും പകര്‍ന്നു. വെഞ്ചരിച്ച കുരുത്തോല കരങ്ങളിലേന്തിയ ഭക്തജനങ്ങള്‍ യേശുവിന്റെ ജെറുസലേംയാത്രയെ അനുസ്മരിച്ച് ദേവാലയ പ്രദക്ഷിണം നടത്തി.

 

ദേവാലയ വാതില്‍ ക്കല്‍ ''വാതിലുകളെ ശിരസ്സുയര്‍ത്തുവിന്‍, നിത്യ കവാടങ്ങളേ, തുറക്കുവിന്‍,മഹത്വത്തിന്റെ രാജാവ് എഴുന്നെള്ളുന്നൂ''എന്ന്പുരോഹിതന്‍ മൂന്നാവര്‍ത്തി ഉച്ചത്തില്‍ പറഞ്ഞാണ് ദേവാലയത്തിലേക്ക് വിശ്വാസികളുമൊത്ത് പ്രവേശിച്ചത്.'' പരിശുദ്ധമായ കരങ്ങളും, നിര്‍മ്മലമായ മനസ്സാക്ഷിയുള്ളവനും, സ്വയം വഞ്ചിച്ചു കള്ളസത്യം ചെയ്യാത്തവനും; അവനു കര്‍ത്താവിന്റെ അനുഗ്രഹവും രക്ഷകനായ ദൈവത്തിന്റെ സമ്മാനവും ലഭിക്കും'' എന്ന ആഹ്വാനമായിരുന്നു ഓശാനത്തിരുനാളില്‍ അലയടിച്ചത്. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരിയച്ചന്റെ പ്രസംഗച്ചുരുക്കം: ഓശാന എന്ന വാക്ക് ''രക്ഷിക്കണമേ''എന്ന് പ്രാര്‍ത്ഥനയേയാണ് കുറിക്കുന്നത്.

 

ക്രിസ്തുവിന്റെ രാജകീയ പ്രവേശം സാധാരണ രാജക്കന്മാരുടേതു പോലല്ല. വിനീതരുടെയും നിരാലംബരുടെയും ആശ്രയമാകുന്ന; സാധാരണക്കാരിലും സാധാരണക്കാരനായ രാജാവാണ് ക്രിസ്തു. സമാധാനത്തിന്റെ രാജാവ്. പ്രൗഢിയുടെ ചിഹ്നമായ കുതിരപ്പുറത്തല്ല; വെറും ഒരു കഴുതയുടെ പുറത്തായിരുന്നു ക്രിസ്തു എഴുന്നെള്ളിയത്ത്. ദേവാലയത്തിനു യോജിക്കാത്ത വ്യാപരം നടത്തുന്ന അന്യായക്കാര്‍ക്കെതിരെ രോഷം കോള്ളുന്നതും ഈ യേശു തന്നെയാണ്. അനുതപിക്കാത്തനീചത്ത്വങ്ങളോട് വിട്ടു വീഴ്ച്ച ചെയ്യാന്‍ യേശു തയ്യാറല്ല. ക്രിസ്തുസഹിക്കുന്ന കുരിശുമരണത്തിന്റെയുംമരണത്തിന്മേല്‍ നേടുന്ന വിജയത്തിന്റെയും നാന്ദിയാണ് ഓശാന ഞായര്‍. പാപമോചനത്തിന്റെയും നവീകരണത്തിന്റെയും കുരുത്തോല എന്തുവാന്‍ ഓശാനത്തിരുനാള്‍ കാരണമാകും”.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.