താമ്പാ (ഫ്ളോറിഡ): സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷന് താമ്പായിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നുവെന്ന് എസ്.എച്ച്.കെ.സി.സി സെക്രട്ടറി സ്റ്റീഫന്‍ തൊട്ടിയില്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഏപ്രില്‍ 14,15,16 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ എല്ലാദിവസവും വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാന. ഏപ്രില്‍ 17-ന് പെസഹാ വ്യാഴം വൈകിട്ട് 5 മണിക്ക് ആരാധനയും തുടര്‍ന്ന് 6 മണിക്ക് പെസഹായുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഏപ്രില്‍ 18-ന് ദു: വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പീഢാനുഭവ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് റവ.ഫാ. ആന്റണി തെക്കനാത്തിന്റെ നേതൃത്വത്തില്‍ നൈറ്റ് വിജിലും നടത്തപ്പെടും. ഏപ്രില്‍ 19-ന് ദുഖശനിയാഴ്ച രാവിലെ 8.30-ന് ദുഖശനിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 8 മണിക്ക് ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഏപ്രില്‍ 20-ന് ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 8.30-ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീഫന്‍ തൊട്ടിയില്‍ (813 315 9838).
Comments