You are Here : Home / USA News

അജപാലനരംഗത്ത്‌ പുതിയ ദൗത്യവുമായി ഒമ്പത്‌ ഫൊറോനാ വികാരിമാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 08, 2014 08:39 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭരണ-അജപാലന സംവിധാനത്തില്‍ കാതലായ മാറ്റവും ഗുണമേന്മയും ലക്ഷ്യംവെച്ചുകൊണ്ട്‌ രൂപതാക്ഷ്യന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ വിജ്ഞാപനത്തിലൂടെ ഫൊറോനാതലത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടിരിക്കുന്ന പള്ളികളുടെ വികാരിമാരായി ഫാ. ജോയി ആലപ്പാട്ട്‌ (കത്തീഡ്രല്‍), ഫാ. ജോസ്‌ കണ്ടത്തിക്കുടി (ബ്രോങ്ക്‌സ്‌), ഫാ. സക്കറിയാസ്‌ തോട്ടുവേലി (ഹൂസ്റ്റണ്‍), ഫാ. തോമസ്‌ കടുകപ്പിള്ളി (ഈസ്റ്റ്‌ മില്‍സ്റ്റോണ്‍), ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ (ഗാര്‍ലന്റ്‌), ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍ (കോറല്‍സ്‌പ്രിംഗ്‌), ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി (സാന്റാ അന്ന), ഫാ. മാത്യു ഇളയിടത്തുമഠം (അറ്റ്‌ലാന്റാ), ഫാ. ജോണിക്കുട്ടി പുലിശേരി (ഫിലാഡല്‍ഫിയ) എന്നിവര്‍ നിയമിതരാകും.

രൂപതാ മെത്രാന്റെ ഉത്തരവാദിത്വങ്ങളിലും കടമകളിലും ഒരു പരിധിവരെ പങ്കുപറ്റുകയും, ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മെത്രാനെ സഹായിക്കുകയുമാണ്‌ ഫൊറോനാ വികാരിമാരുടെ കടമ. മെത്രാന്റെ പേരിലും അദ്ദേഹത്തിന്റെ കീഴിലുമാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. തങ്ങളുടെ ഫൊറോനാ പള്ളിയുടെ കീഴില്‍ വരുന്ന ഇടവകകളുടേയും മിഷനുകളുടേയും പൊതുവായ അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത്‌ ഫൊറോനാ വികാരിമാരുടെ മുഖ്യചുമതലയാണ്‌. ഫൊറോനാ പള്ളികളുടെ രൂപീകരണവും അവയുടെ വികാരിമാരുടെ നിയമനവും സംബന്ധിച്ചുള്ള അറിയിപ്പ്‌ പുറപ്പെടുവിച്ചുവെങ്കിലും, ഇടവകയേയും വികാരിയേയും, ഫൊറോനാ പള്ളിയും അതിന്റെ വികാരിയുമായി ഉയര്‍ത്തിക്കൊണ്ടുള്ള രൂപതാധ്യക്ഷന്റെ നിയമന പ്രതിക അതാത്‌ പള്ളികളില്‍ വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചുകൊണ്ടായിരിക്കും രൂപീകരണവും നിയമനവും പ്രാബല്യത്തില്‍ വരികയെന്ന്‌ രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.