You are Here : Home / USA News

ബ്രോങ്ക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ കാനാ കോഴ്‌സ്‌) നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 03, 2014 09:20 hrs UTC

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയിലെ `കപ്പിള്‍സ്‌ മിനിസ്‌ട്രി'യുടെ ആഭിമുഖ്യത്തില്‍ യുവതീ-യുവാക്കള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ കാനാ കോഴ്‌സ്‌) മാര്‍ച്ച്‌ 21, 22,23 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പീക്‌സ്‌കിലിലുള്ള ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ്‌ റിട്രീറ്റ്‌ സെന്ററില്‍ വെച്ച്‌ നടത്തി. കുടുംബ ജീവിതത്തിന്റെ വിജയത്തിനും, മാതൃകാപരമായ ദാമ്പത്യജീവിതത്തിനും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പാഠ്യപദ്ധതി അനുസരിച്ചായിരുന്നു ക്ലാസുകളും ചര്‍ച്ചകളും നടത്തിയത്‌. അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുമായി 29 യുവതീ യുവാക്കള്‍ മൂന്നു ദിവസം നീണ്ടുനിന്ന കോഴ്‌സില്‍ പങ്കെടുക്കുകയുണ്ടായി.

ചിക്കാഗോ രൂപതയുടെ നിയന്ത്രണത്തിലാണ്‌ ഈ ക്ലാസുകള്‍ നടത്തുന്നത്‌. ഒരു വര്‍ഷം ഇത്തരത്തിലുള്ള പത്ത്‌ ക്ലാസുകള്‍ ചിക്കാഗോ രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലായി നടത്തിവരുന്നു. നാട്ടിലോ അമേരിക്കയില്‍ വെച്ചോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക്‌ ഈ കോഴ്‌സ്‌ ഉപകരിക്കും.

ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ (ചിക്കാഗോ), ഫാ. ജോസ്‌ കണ്ടത്തിക്കുടി (ന്യൂയോര്‍ക്ക്‌), ബിനു ഏബ്രഹാം (ചിക്കാഗോ), ഡോ. സിന്ധു നടരാജന്‍ (ഫ്‌ളോറിഡ), ഷൈമോള്‍ കുമ്പിളുവേലില്‍ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ക്ലാസുകള്‍ കൂടാതെ വി. കുര്‍ബാന, ആരാധന, കുമ്പസാരം തുടങ്ങിയ ആത്മീയ ശുശ്രൂഷകളും ഉണ്ടായിരുന്നു.

`കപ്പിള്‍സ്‌ മിനിസ്‌ട്രി' ചെയര്‍മാന്‍ ഷാജി സക്കറിയയുടെ നേതൃത്വത്തില്‍ ബെന്നി ഫ്രാന്‍സീസ്‌, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, സ്റ്റീവ്‌ കൈതാരം, ബ്രയാന്‍ മുണ്ടയ്‌ക്കല്‍, അരുണ്‍ തോമസ്‌, ഷൈനി ബെന്നി, റോസ്‌ സഖറിയ എന്നിവര്‍ മൂന്നു ദിവസത്തെ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.