തിരുവല്ല: അമേരിക്കന്‍ മലയാളിയുടെ പദ്ധതിയായ ഹെബ്രോന്‍ ഹോം സ്റ്റേയുടെ ഉദ്ഘാടനം റോട്ടറി ജില്ലാ ഓര്‍ഗനൈസറും മുന്‍ അമേരിക്കന്‍ മലയാളിയുമായ ഡോ. പ്രസാദ് പുന്നൂസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
അമേരിക്കന്‍ മലയാളികള്‍ക്കു മാത്രമല്ല മറ്റു വിദേശ മലയാളികള്‍ക്കും അവധിക്കാലത്തും മക്കളുടെ വിവാഹ സമയത്തും മറ്റും സ്വന്തം വീടുപോലെ താമസിക്കുവാനും ഗൃതാതുരത്വം അകറ്റുവാനും ഹോം സ്റ്റേ പദ്ധതികൊണ്ട് കഴിയട്ടെ എന്ന് ഡോ. പുന്നൂസ് ആശംസിച്ചു.
ചടങ്ങില്‍ മാവേലിക്കര ബിഷപ്പ്മൂര് കോളേജ് മുന്‍ പ്രിന്‍സിപ്പാളും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. മാത്യു കോശി പുന്നക്കാട്ട്, അഡ്വ. പ്രകാശ് പി. തോമസ് (മാര്‍ത്തോമ്മ ജസ്റ്റീസ് ആന്‍ഡ് പീസ് മിഷന് കണ്‍വീനര്‍ ആന്‍ഡ് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്സ് പ്രസിഡന്റ്), പ്രസിദ്ധ നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനും ചെങ്ങന്നൂര്‍ എസ്.എന്‍ കോളേജ് മുന്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായിരുന്ന പ്രൊഫ. കെ.പി മാത്യു മുതലായവര്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.
ഹൗസ് മെയ്ഡ് സര്‍വ്വീസും, ലോണ്ഡ്രീ, ബ്രേക്ക് ഫാസ്റ്റ് സൗകര്യങ്ങളും ഇന്റര്‍നെറ്റ്, റെന്റല്‍ കാര്‍ മുതലായ പുറമെയുള്ള സൗകര്യങ്ങളും ആവശ്യാര്‍ത്ഥം ക്രമീകരിക്കുന്നതിനാല്‍ ഹെബ്രോന്‍ ഹോം സ്റ്റേ പ്രത്യേകത അര്‍ഹിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു. ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന വെബ് സൈറ്റിലൂടെയോ, ഫോണിലൂടെയോ ബന്ധപ്പെടാവുന്നതാണ്.
വെബ് സൈറ്റ്: hebronhomestay.com
പി.സി.മാത്യു : 9729996877 (യു.എസ്.എ);
പ്രൊഫ: കെ.പി മാത്യു: 9544239932 (കേരള)
Comments