You are Here : Home / USA News

ജോര്‍ജ് സി. തോമസ് ടെക്സാസില്‍ മുന്‍സിഫല്‍ കോര്‍ട്ട് ജഡ്ജി

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, March 31, 2014 11:58 hrs UTC

ഹൂസ്റ്റണ്‍ . അമേരിക്കന്‍ മലയാളി വംശജനായ ജോര്‍ജ് സി. തോമസ് അമേരിക്കയില്‍ ടെക്സാസ് സ്റ്റെയിറ്റിന്റെ തലസ്ഥാനമായ ഓസ്റ്റിന്‍ മുന്‍സിഫല്‍ കോര്‍ട്ടില്‍ ജഡ്ജിയായി നിയമിതനായി. 1975ല്‍ കേരളത്തിലെ കുറവിലങ്ങാട്-കോഴായില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് കുടിയേറിയ വര്‍ഗീസ് തോമസ്, ലേറ്റ്. ബ്രിജിറ്റ് തോമസ്, ചെറുവള്ളി മ്യാലില്‍ എന്നിവരുടെ സീമന്തപുത്രനായി ജോര്‍ജ് സി. തോമസ് ന്യുയോര്‍ക്ക് സിറ്റിയില്‍ ജനിച്ചു. 1980 ല്‍ വര്‍ഗീസ് തോമസ്-ബ്രിജിറ്റ് കുടുംബം ന്യുയോര്‍ക്കില്‍ നിന്ന് ടെക്സാസിലെ ഹൂസ്റ്റനിലേക്ക് താമസം മാറ്റി. ജോര്‍ജ് സി. തോമസ് ട്രിനിറ്റി യൂണിവേഴ്സിറ്റി ഓഫ് സാന്‍ഡ് അന്റോനിയോവില്‍ നിന്ന് 1998ല്‍ ബയോളജിയിലും ഹിസ്റ്ററിയിലും രണ്ട ് ബിഎസ് ഡിഗ്രികള്‍ കരസ്ഥമാക്കി. 2002 ല്‍ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റന്‍ ലോ സെന്ററില്‍ നിന്ന് ലോയില്‍ ബിരുദം നേടി.

 

ഹൂസ്റ്റനില്‍ ഇമിഗ്രേഷന്‍ ലോ പ്രാക്ടീസ് ചെയ്തതിനോടൊപ്പം ടെക്സാസ് ഹൌസ് ഓഫ് റെപ്രസന്റേറ്റിവില്‍ ലെജിസ്ലേറ്റീവ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ടെക്സാസ് സ്റ്റെയിറ്റിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനിലെത്തിയ ജോര്‍ജ് തോമസ് 2004 ല്‍ അവിടെ ക്രിമിനല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചു വരവെയാണ് 2014ല്‍ ജഡ്ജിയായി നിയമനം. ഓസ്റ്റിനിലെ ട്രാവിസ് കൌണ്ടി യുടെ ചരിത്രത്തില്‍ ജോര്‍ജ് തോമസാണ് ആദ്യത്തെ ഇന്ത്യന്‍ വംശജനായ ജഡ്ജി. ഓസ്റ്റിനിലെ വിവിധ സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളില്‍ ജോര്‍ജ് സി. തോമസിന്റെ സജീവ പ്രവര്‍ത്തനവും സാന്നിധ്യവുമുണ്ട്.

 

 

മാത്യു സി. തോമസ്, ജോണി സി. തോമസ് എന്നിവര്‍ സഹോദരന്മാരും ആഷ്ലി സി. തോമസ് എന്ന സഹോദരിയുമാണ് ജോര്‍ജ് സി. തോമസിനുള്ളത്. മാതാവ് ബ്രിജിറ്റിന്റെ മരണശേഷം പിതാവ് വര്‍ഗീസ് തോമസ് പുനര്‍വിവാഹിതനായി. ആനി തോമസാണ് ഭാര്യ. വര്‍ഗീസ് തോമസ്-ആനി ദമ്പതികളിലുള്ള കുട്ടിയാണ് ആഷ്ലി സി. തോമസ്. ഇവര്‍ കുടുംബസമേതം ഹൂസ്റ്റനിലെ പ്രാന്തപ്രദേശമായ മിസൌറി സിറ്റിയിലെ സിയന്നാ പ്ലാന്റേഷനിലെ വാട്ടര്‍ഫോര്‍ഡില്‍ താമസിക്കുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് ഒരു ജഡ്ജി ഉണ്ടായതില്‍ ആഹ്ലാദ ഭരിതരാണിവിടത്തെ കേരളീയരും തദ്ദേശവാസികളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.