You are Here : Home / USA News

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലി മെയ് 15 മുതല്‍ 17 വരെ

Text Size  

Story Dated: Tuesday, March 25, 2014 11:40 hrs UTC

 

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന പൊതുയോഗവും, ക്ലെര്‍ജി കോണ്‍ഫ്രന്‍സും, ഭദ്രാസന ദിനാഘോഷവും മെയ് 15 മുതല്‍ 17 വരെ നടത്തുന്നതിനായി അഭിവന്ദ്യ അലക്‌സിയൊസ്സ് മാര്‍ യൂസബിയോസ്സ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൌണ്‍സില്‍ തീരുമാനിച്ചു.

നടത്തിപ്പിന്റെ ക്രമീകണങ്ങള്‍ക്കായി കൌണ്‍സിലില്‍ നിന്നും കോര്‍ഡിനേറ്ററായി ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലത്തിനെ നിയമിച്ചു. കൌണ്‍സില്‍ മീറ്റിംഗില്‍ ഭദ്രാസന സെക്രടറി റവ. ഫാ. ജോയി പയ്‌ങ്ങോളില്‍, കൌണ്‍സില്‍ അംഗങ്ങളായ ഫാ. ശ്ലോമ്മോ ഐസക്ക് ജോര്‍ജ്ജ്, ഫാ. മാത്യൂസ് ജോര്‍ജ്ജ്, ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം, എല്‍സണ്‍ സാമുവേല്‍, ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ്സ് എന്നിവര്‍ സംബന്ധിച്ചു.

മാര്‍ച്ചു 20 നു അഭി. മാര്‍ യൂസബിയൊസ്സിന്റെ അദ്ധ്യക്ഷതയില്‍ സെന്റ് തോമസ്സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കൂടിയ ഹൂസ്റ്റണിലുള്ള പട്ടക്കാരടെയും, ഇടവക പ്രതിനിധികളുടേയും യോഗത്തില്‍ ഭദ്രാസന അസ്സംബ്ലിയുടെ നടത്തിപ്പിനായി റവ. ഫാ. പി.എം. ചെറിയാന്‍ ജനറല്‍ കണ്‍വീനറായും, വെ. റവ. ഗീവര്‍ഗ്ഗീസ് അറൂപ്പാല കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഡോ. സി.ഒ. വര്‍ഗ്ഗീസ്സ്, ഫാ. ജോണ്‍ ഗീവര്‍ഗ്ഗീസ്സ്, ഫാ . മാത്തുക്കുട്ടി വര്‍ഗ്ഗീസ്സ്, ഫാ. ജേക്ക് കുര്യന്‍, ഫാ. ജോയല്‍ മാത്യു, ഫാ .ജോഷ്വാ ജോര്‍ജ്ജ് എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള വിവധ കമ്മിറ്റികള്‍ രൂപീകരിക്കുകയും, കമ്മറ്റികള്‍ വിപുലീകരിയ്ക്കുന്നതിനായി ഇടവക മാനേജിംഗ് കമ്മിറ്റികള്‍, ആദ്ധ്യാല്‍മിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന മീറ്റിംഗ് മാര്‍ച് 27 വ്യാഴാഴ്ച വൈകിട്ട് 7.30 നു സെന്റ് തോമസ്സ് കത്തീഡ്രലില്‍ കൂടുന്നതിനും തീരുമാനിച്ചു.

മെയ് മാസം 15 നു ക്ലെര്‍ജി മീറ്റിങ്ങോട് തുടങ്ങുന്ന അസ്സംബ്ലി 17 നു ശനിയാഴ്ച 12 മണിയോട് കൂടി സമാപിയ്ക്കും. 16 നു വെള്ളിയാഴ്ച രാവിലെ ക്ലെര്‍ജി മീറ്റിങ്ങും, വൈകിട്ടു ഭദ്രാസന ദിനാഘോഷവും, ജനറല്‍ അസ്സംബ്ലിയുടെ പ്രഥമ മീറ്റിങ്ങും ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ്സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുമായി വികാരിമാരും പ്രതിനിധികളും ഈ അസ്സംബ്ലിയില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.