You are Here : Home / USA News

ബേബി ഊരാളില്‍, തോമസ്‌ കോശി, രാജു എം. വര്‍ഗീസ്‌ ഫോമ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 14, 2014 09:41 hrs UTC

ഫിലാഡല്‍ഫിയ: ജൂണ്‍ 26-ന്‌ ഫിലാഡല്‍ഫിയയിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച്‌ നടക്കുന്ന ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ 2014- 16 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷന്‍ കമ്മീഷണര്‍മാരായി ബേബി ഊരാളില്‍, തോമസ്‌ കോശി, രാജു എം. വര്‍ഗീസ്‌ എന്നിവരെ നിയോഗിച്ചതായി പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ അറിയിച്ചു. ബേബി ഊരാളില്‍ ആയിരിക്കും ചെയര്‍മാന്‍.

ബേബി ഊരാളില്‍ വടക്കേ അമേരിക്കയിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയും, ഫോമ, ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക, ലോംഗ്‌ഐലന്റ്‌ മലയാളി അസോസിയേഷന്‍, ന്യൂയോര്‍ക്ക്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ എന്നീ സംഘടനകളുടെ മുന്‍ പ്രസിഡന്റും മലയാളം ഐപി ടിവിയുടേയും, ബി,വി.ജെ.എസ്‌ കമ്യൂണിക്കേഷന്‍സിന്റെ സി.ഇ.ഒയും ആണ്‌.

തോമസ്‌ കോശി വ്യവസായ പ്രമുഖനും, ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടിയുടെ ഹ്യൂമന്‍ റിസോഴ്‌സ്‌ കമ്മീഷണര്‍, കൗണ്ടി ഫെയര്‍ ഹൗസിംഗ്‌ ബോര്‍ഡ്‌ മെമ്പര്‍, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പ്രഥമ പ്രസിഡന്റ്‌, ഫോമ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍, രണ്ടു തവണ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

രാജു എം വര്‍ഗീസ്‌ സൗത്ത്‌ ജേഴ്‌സി മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌, ഫൊക്കാനാ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി സെക്രട്ടറി, ന്യൂജേഴ്‌സി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറത്തിന്റെ നാഷണല്‍ ട്രഷറര്‍, കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ്‌, ഫോമാ നാണഷല്‍ അഡൈ്വസറി കൗണ്‍സിലിന്റെ ചെയര്‍മാന്‍, ഫോമയുടെ ഭരണഘടനയുണ്ടാക്കിയ കമ്മിറ്റിയുടെ സെക്രട്ടറി, രണ്ടു പ്രാവശ്യം ഫോമയുടെ ഇലക്ഷന്‍ കമ്മീഷണര്‍ എന്നീ രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഇത്രയും പ്രഗത്ഭരായ ഇലക്ഷന്‍ കമ്മീഷണര്‍മാരെ ലഭിച്ചതില്‍ ഫോമാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി വളരെ സംതൃപ്‌തി അറിയിച്ചു. അടുത്ത രണ്ടുവര്‍ഷത്തെ ഫോമ ഭാരവാഹികളുടെ ഇലക്ഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി സംഘടനകളെ അറിയിക്കുമെന്ന്‌ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.