You are Here : Home / USA News

മോഡിക്ക്‌ പിന്തുണയുമായി ഹൂസ്റ്റണില്‍ ചായ്‌ പേ ചര്‍ച്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 18, 2014 09:34 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയാകാന്‍ നരേന്ദ്ര മോഡിക്ക്‌ പിന്തുണ അറിയിച്ചു കൊണ്ട്‌ ഹൂസ്റ്റണില്‍ ചായ്‌ പേ ചര്‍ച്ച സംഘടിപ്പിച്ചു .ഭാരതം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ശക്തനായ ഭരണാധികാരി എന്ന നിലയില്‍ നരേന്ദ്ര മോഡിയാണെന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ അദ്ദേഹത്തിന്‌ വേണ്ടി പ്രചാരണം നടത്താന്‍ ചായ്‌ പേ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തീരുമാനിച്ചു. ഇതിലേക്ക്‌ നാട്ടില്‍ വോളന്റിയര്‍മാരെ സംഘടിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി .ഇതിനായി സന്നദ്ധ സംഘടനയായ ഗ്ലോബല്‍ ഇന്ത്യന്‍സ്‌ ഫോര്‍ ഭാരത്‌ വികാസുമായി (ജി ഐ ബി വി) സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന്‌ മലയാളികളുടെ അമേരിക്കയിലെ മോഡി അനുകൂല കൂട്ടായ്‌മ ആയ നമോവാകം ഭാരവാഹികള്‍ അറിയിച്ചു

നരേന്ദ്ര മോഡി നാള്‍ക്കു നാള്‍ എതിരാളികള്‍ക്ക്‌ പോലും പ്രിയപ്പെട്ടവനായി മാറികൊണ്ടിരിക്കുകയാണെന്ന്‌ ചടങ്ങില്‍ സംബന്ധിച്ച ഡോക്ടര്‍ വേണുഗോപാല്‍ മേനോന്‍ അഭിപ്രായപ്പെട്ടു .അമേരിക്കയിലെങ്ങും ഇരുപതിനായിരത്തിലധികം വോളന്റിയര്‍മാരെ സംഘടിപ്പിച്ചു മോഡിയിലൂടെ പുതിയ ഒരു ഇന്ത്യക്കായി വ്യാപക പ്രചാരണം ആരംഭിച്ചു കഴിഞ്ഞതായി ജി ഐ ബി വി വക്താവ്‌ കൂടിയായ അച ലേഷ്‌ അറിയിച്ചു .നരേന്ദ്ര മോഡിക്ക്‌ മലയാളികളുടെ ഇടയില്‍ പിന്തുണ ഏറി വരുന്നതിനു ഉത്തമ ദൃഷ്ടാന്തം ആണ്‌ ഇത്തരം പരിപാടികള്‍ എന്ന്‌ ജി ഐ ബി വി കോര്‍ഡിനേറ്റര്‍ പ്രഹ്ലാദ്‌ അഭിപ്രായപ്പെട്ടു. വരുന്ന ആഴ്‌ചകളില്‍ കൂടുതല്‍ വിപുലമായി ചായ്‌ പേ ചര്‍ച്ച സംഘടിപ്പിക്കുമെന്ന്‌ നമോവാകം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :ഹരി :713 480 0397.

രഞ്‌ജിത്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.