You are Here : Home / USA News

കുരൂര്‍ രാജന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

Text Size  

Story Dated: Thursday, February 13, 2014 09:21 hrs UTC

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ 2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.

കുരൂര്‍ രാജന്‍ (പ്രസിഡന്റ്), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (വൈസ് പ്രസിഡന്റ്), രാജ് തോമസ് (സെക്രട്ടറി), കെ.ജി ജനാര്‍ദ്ദനന്‍ (ജോ. സെക്രട്ടറി), രാജന്‍ ടി. ജേക്കബ് (ട്രഷറര്‍ ) എന്നിവരെയും, ടെറന്‍സണ്‍ തോമസ്, ഗണേഷ് നായര്‍ , തോമസ് കോശി, കൊച്ചുമ്മന്‍ ജേക്കബ്, എ.വി വര്‍ഗീസ്, കെ.കെ ജോണ്‍സണ്‍ , ചാക്കോ പി. ജോര്‍ജ്, എം.വി കുര്യന്‍, ജോണ്‍ കെ. മാത്യു, വര്‍ഗീസ് തൈക്കൂട്ടത്തില്‍ , രത്‌നമ്മ രാജന്‍, ആന്റോ ആന്റണി, സുരേന്ദ്രന്‍ നായര്‍ , ജോണ്‍ തോമസ്, ജിജോ ജോണ്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കെ.ജെ ഗ്രിഗറിയെ പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും ജോണ്‍ സി വര്‍ഗീസിനെ ട്രസ്റ്റി ബോര്‍ഡിലേക്കും യോഗം തിരഞ്ഞെടുത്തു.

അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ മലയാളികളുടെ ദൈനംദിന ആവശ്യങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള ഡബ്ലു.എം.എ പ്രവര്‍ത്തന ശൈലികൊണ്ടും, അംഗബലം കൊണ്ടും മറ്റുള്ള സംഘടനകള്‍ക്ക് എന്നും ഒരു മാതൃക തന്നെയാണ്. ഓണവും, ക്രിസ്മസും തുടങ്ങി പിന്നിട്ട നാളുകളെ അനുസ്മരിപ്പിക്കുന്ന ദേശീയ ഉത്സവങ്ങളും അതിനോടനുബന്ധിച്ച് നടത്തുന്ന മറ്റ് നിരവധി പരിപാടികളും അസോസിയേഷന്റെ നേതൃത്വത്തില്‍ മുടക്കം കൂടാതെ നടന്നുകൊണ്ടിരിക്കുന്നു.  ഇതുവരെ വെസ്റ്റ് ചെസ്റ്ററിലെ മഹാരഥന്മാരാല്‍ നയിക്കപ്പെട്ടിട്ടുള്ള ഈ സംഘടന  പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ നിശ്ചയ ദാര്‍ഢ്യത്തോടെ വീണ്ടും മുന്നോട്ട് കുതിക്കുവാന്‍ തയ്യാറെടുക്കുന്നു.

ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുകയും, കുരൂര്‍ രാജന്റെ നേതൃത്വത്തില്‍ നല്ലൊരു ഭരണം കാഴ്ചവയ്ക്കുമെന്ന് വിശ്വാസം ഉണ്ടെന്നും പറയുകയുണ്ടായി. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ , ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ജോയി ഇട്ടന്‍, ഫോമ റീജിയനല്‍ വൈസ് പ്രസിഡന്റ് എ.വി വര്‍ഗീസ് മുതലായവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു സംസാരിച്ചു. മുന്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ തന്റെ ഭരണകാലത്ത് ഡബ്ലു.എം.എയില്‍ നിന്ന് ലഭിച്ച എല്ലാ സഹായസഹകരണങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.