You are Here : Home / USA News

സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി, ഊർസ്ലേം സെൻററിൽ നടക്കും

Text Size  

Story Dated: Thursday, January 30, 2014 09:43 hrs UTC


 
ഹൂസ്റ്റണ്‍:- മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഭദ്രാസന അസ്സംബ്ലിയും, വൈദീക മീറ്റിങ്ങും മെയ് മാസം 22 മുതൽ 24 വരെ ബീസ്ലിയിൽ പുതിയ ഭദ്രാസന ആസ്ഥാന സമുസ്ച്ചയമായ ഊർസ്ലേം സെൻററിൽ  അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസാബിയോസ്സ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടത്തുന്നതിനായി ഭദ്രാസന കൌണ്‍സിൽ തീരുമാനിച്ചു.  ഇതോടനുബന്ധിച്ച് ഭദ്രാസന ദിനാഘോഷവും നടത്തുന്നതായിരിയ്ക്കും.
 
അഭി.അലക്സിയോസ്സ് മാർ യൂസാബിയോസ്സ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന കൌണ്‍സിൽ മീറ്റിംഗിൽ ഭദ്രാസന സെക്രടറി റവ.ഡോ.ഫാ. ജോയി പയ്ങ്ങോളിൽ, ഭദ്രാസന കൌണ്സിലർ മാരായ  ഫാ. മാത്യൂസ്‌ ജോർജ്ജ്, ചാർളി വർഗ്ഗീസ്സ് പടനിലം, എൽസണ്‍ സാമുവെൽ, ജോർജ്ജ് ഗീവർഗ്ഗീസ്സ്, ക്യാപ്റ്റൻ ജൈസണ്‍വർഗ്ഗീസ്സ് എന്നിവർ സംബന്ധിച്ചു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.