You are Here : Home / USA News

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ജീവചരിത്ര പുസ്‌തക പ്രകാശനം ജനുവരി 25-ന്‌ എസ്‌.ബി കോളജില്‍ വെച്ച്‌ നിര്‍വഹിക്കും - ജോസ്‌ പിന്റോ സ്റ്റീഫന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 24, 2014 02:53 hrs UTC

 

ഷിക്കാഗോ: സീറോ മലബാര്‍ സഭയ്‌ക്ക്‌ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി ലഭിച്ചശേഷം തെരഞ്ഞെടുത്ത ആദ്യത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും തുടര്‍ന്ന്‌ ആഗോള കത്തോലിക്കാ സഭയുടെ പ്രത്യേകിച്ച്‌ കേരള സഭയുടെ നാലാമത്തെ രാജകുമാരനായി സഭയുടെ അമരക്കാരനായി പടിയേറിയ ആത്മീയശ്രേഷ്‌ഠനായ വലിയ ഇടയന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ജീവചരിത്ര പുസ്‌തകമായ `സൗമ്യം സാന്ദ്രം' ത്തിന്റെ പ്രകാശന കര്‍മ്മം കേരളാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ആദ്യപ്രതി ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിന്‌ നല്‍കി ജനുവരി 25-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ചങ്ങനാശേരി എസ്‌.ബി കോളജിലെ കര്‍ദ്ദിനാള്‍ പടിയറ ഹാളില്‍ വെച്ച്‌ നിര്‍വഹിക്കും.

കര്‍ദ്ദിനാളും മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഹൃദയത്തില്‍ നിന്ന്‌ സഭാ മക്കളുടെ ഹൃദയത്തിലേക്ക്‌ ഒഴുകുന്ന സ്‌നേഹവുമായി അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തുതി, ഭൂമിയില്‍ മനുഷ്യര്‍ക്ക്‌ സമാധാനം എന്നു നമ്മള്‍ പാടുന്നുണ്ടെങ്കിലും ഇന്ന്‌ ദൈവത്തിനു മഹത്വമോ, മനുഷ്യര്‍ക്ക്‌ സമാധാനമോ ഇല്ലാത്ത ആനുകാലിക അവസ്ഥയില്‍ നിന്നും മനുഷ്യരാശിയെ കരകയറ്റുന്ന ഭീകര പ്രയത്‌നത്തിലേര്‍പ്പെട്ടിരിക്കുന്ന അഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ `എന്നെ അത്യുന്നത കര്‍ദ്ദിനാള്‍' എന്നു വിളിക്കരുതേ എന്നു തന്റെ മക്കളോട്‌ അഭ്യര്‍ത്ഥിച്ച അദ്ദേഹത്തിന്റെ `സൗമ്യം സാന്ദ്രം' എന്ന ജീവചരിത്രം രചിക്കുവാന്‍ ടോണി ചിറ്റിലപ്പള്ളിക്കു കിട്ടിയ പ്രേരണയും നിമിത്തവും ശ്ശാഘനീയവും കാലികപ്രസക്തവുമാണ്‌.

പുസ്‌തക പ്രകാശന സമ്മേളനത്തില്‍ വി.ജെ. ലാലി സ്വാഗതവും, കേരളാ മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ മുഖ്യ പ്രഭാഷണവും, സി.എഫ്‌ തോമസ്‌ എം.എല്‍.എ ആശംസാ പ്രസംഗവും, ഗ്രന്ഥകാരന്‍ ടോണി ചിറ്റിലപ്പള്ളി പുസ്‌തക പരിചയവും, ഫാ. അലക്‌സ്‌ കിഴക്കേകടവില്‍ നന്ദി പ്രകാശനവും നടത്തുന്നതാണ്‌.

`സൗമ്യം സാന്ദ്രം' - ആലഞ്ചേരി പിതാവിനോടൊപ്പം ഒരു ചെറു സഞ്ചാരം എന്ന ജീവചരിത്ര പുസ്‌തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സ്‌ ഭരണങ്ങാനം ആണ്‌. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.