You are Here : Home / USA News

കേരളാ അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി ഫാമിലി ആന്റ്‌ യൂത്ത്‌ നൈറ്റ്‌ 2014 ജനുവരി 25ന്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, January 20, 2014 04:32 hrs UTC

ന്യൂജെഴ്‌സി: കേരളാ അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി (KANJ) ഫാമിലി ആന്റ്‌ യൂത്ത്‌ നൈറ്റ്‌ 2014 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ ജിബി തോമസ്‌ അറിയിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്‌ ഡേ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ജൂനിയര്‍ ഡേ എന്നിവയും സംയുക്തമായാണ്‌ ആഘോഷിക്കുന്നതെന്നും ജിബി പറഞ്ഞു.

2014 ജനുവരി 25ന്‌ വൈകീട്ട്‌ 5 മണിമുതല്‍ രാത്രി 11:30 മണിവരെയാണ്‌ ആഘോഷങ്ങള്‍. സ്ഥലം: St. Dimtirius Banquet Hall, 645 Roosevelt Ave., Carteret, New Jersey.

ഈ ആഘോഷത്തിലെ മുഖ്യ ആകര്‍ഷകങ്ങളിലൊന്ന്‌ ഫാഷന്‍ ഷോ ആയിരിക്കും. കൂടാതെ ലൈവ്‌ ഡി.ജെ.യും ഉണ്ടായിരിക്കും. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള വിവിധതരം കളികള്‍, മത്സരങ്ങള്‍, വിനോദങ്ങള്‍, സമ്മാനങ്ങള്‍, പാരിതോഷികങ്ങള്‍ എന്നിവ കൂടാതെ വിഭവസമൃദ്ധമായ ഡിന്നറും ഈ ആഘോഷങ്ങളുടെ പ്രത്യേകതകളാണെന്ന്‌ പ്രസിഡന്റ്‌ ജിബി തോമസ്‌ പറഞ്ഞു. നാടന്‍ വിഭവങ്ങള്‍ ചൂടോടെ വിളമ്പുന്ന ഗഅചഖ 'തട്ടുകട' ഈ ആഘോഷത്തിലെ ഒരു പ്രത്യേകതയായിരിക്കും. ദോശ, വിവിധതരം ചട്‌ണി, ഓംലറ്റ്‌, ചിക്കന്‍ 65 മുതലായവ തട്ടുകടയില്‍ ലഭ്യമായിരിക്കും.

ഏറ്റവും മോടിയായി വസ്‌ത്രധാരണം ചെയ്യുന്ന പുരുഷന്‍, സ്‌ത്രീ എന്നിവര്‍ക്ക്‌ സമ്മാനങ്ങളും, ഏറ്റവും ചന്തമുള്ള ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഉപഹാരങ്ങളും ഈ ആഘോഷവേളയില്‍ നല്‍കുന്നതായിരിക്കും.

സാമൂഹ്യസാംസ്‌ക്കാരികരാഷ്‌ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട്‌ ഈ ആഘോഷം ധന്യമാകുമെന്ന്‌ സംഘാടകര്‍ അഭിപ്രായപ്പെട്ടു. ന്യൂജെഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനശക്തിയുള്ള യുവ അസംബ്ലിമാന്‍ രാജ്‌ മുഖര്‍ജി, അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പ്‌ മേയര്‍ ബ്രയന്‍ ലിവൈന്‍, മൊന്‍മോത്ത്‌ കൗണ്ടി ഡമോക്രാറ്റിക്‌ ചെയര്‍മാന്‍ വിന്‍ ഗോപാല്‍, ഡാനിയേല്‍ ക്രോസന്‍ (ഡയറക്ടര്‍, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്‌, കാര്‍ട്ടററ്റ്‌) എന്നീ പ്രമുഖര്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതായിരിക്കും.

ഈ ആഘോഷങ്ങളില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കുവാന്‍ നിങ്ങളെ ഓരോരുത്തരേയും പ്രത്യേകം ക്ഷണിക്കുന്നതായി കോഓര്‍ഡിനേറ്റര്‍മാരായ ജയന്‍ ജോസഫും ഡോ. നീനാ ഫിലിപ്പും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.