You are Here : Home / USA News

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 18, 2014 01:39 hrs UTC

 

വാഷിംഗ്ടണ്‍ : യു.എസ്സ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 2014 ഫോര്‍ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അമേരിക്കന്‍ പൗരത്വമുള്ള ഗ്രാഡുവേറ്റ്, അണ്ടര്‍ ഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് 10 ആഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുക. 265 യു.എസ്സ്. എംബസ്സികള്‍, കോണ്‍സുലേറ്റ്, ഇന്റര്‍നാഷണല്‍ മിഷന്‍ എന്നിവിടങ്ങളിലായിരിക്കും പരിശീലനം. യു.എസ്സ്. ഗവര്‍മെന്റ്, വിദേശ സര്‍ക്കാര്‍ പ്രതിനിധികളുടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനുള്ള അവസരം, അമേരിക്കയുടെ വിദേശ നയങ്ങളെകുറിച്ചു പഠിക്കുന്നതിനും, അത് മറ്റുള്ളവരിലേക്ക് എങ്ങനെ എത്തിക്കാം എന്ന പരിശീലനം, വാര്‍ത്താവിതരണ രംഗത്തെ യു.എസ്സ്. ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് അറിവു ലഭിക്കുന്നതിനാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് മൂന്നിനാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറങ്ങള്‍ക്കും careers.state.gov എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.