You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഉദയഭാനു അനുസ്മരണ യോഗം ജനുവരി 11ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 11, 2014 10:09 hrs UTC

 

ഗാര്‍ലന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡൂക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ പ്രശസ്ത ഗായകന്‍ കെ.പി. ഉദയഭാനും അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

ജനുവരി 11 ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ 5.30 വരെ ബല്‍റ്റ് ലൈനിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.

അനുസ്മരണ യോഗത്തില്‍ എല്ലാ അംഗങ്ങളും വന്ന് പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യൂ, സെക്രട്ടറി റോയ് കൊടുവത്ത്, ഐ.സി.ഇ.സി.(ICEC)സെക്രട്ടറി തോമസ് വടക്കേമുറിയില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അനുസ്മരണ യോഗത്തിനു ശേഷം ഉദയഭാനുവിന്റെ തിരഞ്ഞെടുത്തഗാനങ്ങള്‍ കേള്‍ക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.