You are Here : Home / USA News

മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാര്‍ഷികം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, January 02, 2014 01:12 hrs UTC

ന്യൂയോര്‍ക്ക്: ആകമാന സുറിയായി സഭയുടെ നോര്‍ത്ത് അമേരിക്കന്‍, മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയാര്‍ക്കല്‍ വികാരിയുമായ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷികാഘോഷം 2014 ജനുവരി 4 ശനിയാഴ്ച ന്യൂജെഴ്‌സിയിലെ പരാമസിലുള്ള സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു. രാവിലെ 8 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി: കുര്‍ബ്ബാന അര്‍പ്പിക്കും. വി: കുര്‍ബ്ബാന മദ്ധ്യേ ബ: ശെമ്മാശ്ശന്മാര്‍ക്കുള്ള "പട്ടം കൊട" ശുശ്രൂഷയും ഉണ്ടായിരിക്കും. തദനന്തരം 11 മണിക്ക് ആരംഭിക്കുന്ന അനുമോദനയോഗത്തില്‍, വിവിധ സഭാമേലദ്ധ്യക്ഷന്മാരും, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും. ഭദ്രാസനത്തിലെ വിവിധ പള്ളികളെ പ്രതിനിധീകരിച്ച് വന്ദ്യ കോര്‍ എപ്പിസ്കോപ്പമാര്‍, ബ: വൈദികര്‍, ശെമ്മാശന്മാര്‍ എന്നിവര്‍ക്ക് പുറമെ, നൂറുകണക്കിന് വിശ്വാസികളും ചടങ്ങില്‍ സംബന്ധിക്കും.

 

 

യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കൂറിലോസ് അഫ്രേം കരീം (സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫോര്‍ ഈസ്റ്റേണ്‍ യു.എസ്.എ.) അദ്ധ്യക്ഷത വഹിക്കും. എച്ച്.ഇ. ആര്‍ച്ച് ബിഷപ്പ് ഖജാഗ് ബര്‍സാമിയന്‍ (അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലീമിസ് യൂജിന്‍ കപ്ലാന്‍ (സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി വെസ്റ്റേണ്‍ യു.എസ്.എ.), മാര്‍ അയൂബ് സില്‍‌വാനോസ് (ആര്‍ച്ച് ബിഷപ്പ്, ക്നാനായ സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് യു.എസ്.എ. & യൂറോപ്പ്), എച്ച്.ജി. മോര്‍ തോമസ് അലക്സാന്‍ഡ്രിയോസ് (മെത്രാപ്പോലീത്തന്‍ ഓഫ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, ബോംബെ ഡയോസിസ്), ആര്‍ച്ച് ബിഷപ്പ് ഡെമിട്രോയ്സ് (ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച്), ആര്‍ച്ച് ബിഷപ്പ് ഡേവിഡ് (കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ച്), ആര്‍ച്ച് ബിഷപ്പ് സെഖറയാസ് (എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), ബിഷപ്പ് മാര്‍ തോമസ് യൗസേബിയോസ് (സീറോ മലങ്കര കാത്തലിക് ചര്‍ച്ച് ഇന്‍ യു.എസ്.എ.), റവ. ഫാ. കെ.ഇ. ഗീവര്‍ഗീസ് (ബിഷപ്പ് സെക്രട്ടറി, മാര്‍ത്തോമാ ചര്‍ച്ച് ഓഫ് നോര്‍ത്ത് അമേരിക്ക & യൂറോപ്പ്), റൈറ്റ് റവ. ജോണ്‍ സി. ഇട്ടി (ബിഷപ്പ്, എപ്പിസ്കോപ്പല്‍ ചര്‍ച്ച്), റൈറ്റ്. റവ. ജോര്‍ജ് നൈനാന്‍ (റിട്ട. ബിഷപ്പ്, സി.എന്‍.ഐ.), റവ. ഫാ. ജേക്കബ് ഫിലിപ്പ് (ആള്‍ സെയ്ന്റ്സ് എപ്പിസ്കോപ്പല്‍ ചര്‍ച്ച്), ഭദ്രാസന മുന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ശ്രീ. സാജു പൗലോസ് (മുന്‍ ട്രഷറര്‍), വിവിധ ഭക്തസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേരും.

 

 

തുടര്‍ന്ന് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷവും നടത്തപ്പെടും. അഭിവന്ദ്യ തിരുമേനിയുടെ നിസ്തുലമായ സേവനത്തെ കണക്കിലെടുത്ത്, ഭദ്രാസനത്തിന്റെ വകയായി പ്രത്യേക പാരിതോഷികം നല്‍കും. സ്ഥാനാരോഹണ വാര്‍ഷിക സ്മരണക്കായി സാധുസഹായത്തിനായുള്ള പ്രത്യേക പദ്ധതിക്കും തുടക്കം കുറിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വെരി. റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ (ഭദ്രാസന സെക്രട്ടറി), സാജു പൗലോസ് മാരോത്ത് (ഭദ്രാസന ട്രഷറര്‍) എന്നിവര്‍ ജനറല്‍ കണ്‍‌വിനര്‍മാരായും, കൗണ്‍സില്‍ അംഗങ്ങളായ റവ. ഫാ. പോള്‍ പറമ്പാത്ത്, വെരി. റവ. സാബു തോമസ് കോര്‍ എപ്പിസ്കോപ്പാ, റവ. ഫാ. ഗീവര്‍ഗീസ് ചാലിശ്ശേരി, റവ. ഫാ. പോള്‍ തോട്ടക്കാട്ട്, കമാണ്ടര്‍ ജോബി ജോര്‍ജ്, ഷെവലിയാര്‍ ചെറിയാന്‍ വെങ്കിടത്ത്, സാജു സ്‌കറിയ, പി.ഒ. ജേക്കബ്ബ്, അലക്സ് ജോര്‍ജ്, ജോയി ഇട്ടന്‍, ജോര്‍ജ് പൈലി, ബോബി തര്യത്ത്, ഡോ. ജോണ്‍ തോമസ് എന്നിവര്‍ സബ് കമ്മിറ്റി കണ്‍‌വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.