You are Here : Home / USA News

സെന്റ് തോമസ് മിഷന്‍ ദേവാലയ നിര്‍മ്മാണത്തിനു ധനശേഖരണ പരിപാടി കേരളാ എക്‌സ്‌പ്രെസ് മെയ് 24ന്

Text Size  

Story Dated: Wednesday, January 01, 2014 05:55 hrs UTC

ടൊറോന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ വെസ്റ്റ് റീജിന്‍ ദേവലായ നിര്‍മ്മാണ ഫണ്ടു ശേഖരണത്തിന്റെ ഭാഗമായി മെയ് 24-#ാ#ം തീയ്യതി ശനിയാഴ്ച കേരളാ എക്‌സ്‌പ്രെസ് എന്ന മെഗാഷോ നടത്തുവാന്‍ തീരുമാനിച്ചതായി വികാരി റവ. ഡോ.ജോസ് കല്ലുവേലില്‍ അറിയിച്ചു.

ഓക്‌സ് വിലിലില്‍ ഉള്ള മീറ്റിംഗ് ഹൗസില്‍ വച്ചു നടത്തപ്പെടുന്ന ഈ മെഗാ ഷോയ്ക്ക് മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്‍മാരായ മുകേഷ്, ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വന്‍ താരനിരയാണ് പങ്കെടുക്കുന്നത്. ഏതാണ്ട് 17000ല്‍ പരം ആസ്വാദര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ആഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഈ ഷോയുടെ വിജയത്തിനായി ഇടവക ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഈ ഷോയുടെ മെഗാ സ്‌പോണ്‍സറായി ഹോളിഫാമിലി വെല്‍നെസ് സെന്റര്‍ ഉടമ ശ്രീ.കുര്യന്‍ മാത്യൂ മുന്നോട്ടു വന്നിരിക്കുന്നു. സ്വന്തമായി ഒരു ദേവാലയം എന്ന ആശയവുമായി മുമ്പോട്ടു വന്നിരിക്കുന്ന ഈ ഷോ ഒരു വന്‍വിജയമാക്കണമെന്ന് വികാരി റവ.ഡോ.ജോസ് കല്ലുവേലില്‍ അഭ്യര്‍ത്ഥിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.