You are Here : Home / USA News

ഒട്ടേറെ നന്മ നിറഞ്ഞ പുത്തന്‍ പ്രതീഷകളുമായി 2014 ആഗതമാകുന്നു

Text Size  

Story Dated: Monday, December 30, 2013 08:57 hrs UTC

ഒട്ടേറെ നന്മ്മ നിറഞ്ഞ പുത്തന്‍  പ്രതീഷകളുമായി 2014 ആഗതമാകുമ്പോള്‍ മറക്കാനാവാത്ത ഓര്‍മ്മകളുമായി 2013 അവസാനിക്കുന്നു.  ജീവിതത്തില്‍ എന്തൊക്കെയോ നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരാണ് നമ്മള്‍. ആഗ്രഹിച്ചത് പലതും കൈവരാതെ പോയല്ലോ,  ആശിച്ച പലതും നമ്മെ  കൈവിട്ടുപോയല്ലോ എന്ന് ഓര്‍ത്ത് സങ്കടപ്പെടുന്നവര്‍. മൂല്യങ്ങള് മറന്ന് ആര്‍ത്തിയുടെയും ആഡംബരത്തിന്റെയും   വഴിയിലൂടെ സഞ്ചരിച്ചവര്‍. പണവും പ്രതാപവും പ്രസിദ്ധിയും
കൊതിച്ച്  സ്വന്തം ബാധ്യതകള്‍ പൂര്‍ത്തീകരിക്കാനാവാത്  ജീവിതം നഷ്ട്ടപെടുത്തിയവര്‍. എങ്ങനെ ചിന്തിച്ചാലും ദുരിത പൂര്‍ണമായ ജീവിതം മാത്രം വിധിക്കപ്പെട്ട കുറേപേരുണ്ട് നമുക്ക് ചുറ്റും . ഒരു നേരത്തെ ഭക്ഷണം പോലും അവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. നമുക്ക് ചുറ്റുമുണ്ട് വേദന തളംകെട്ടിയ
അനേകായിരം കുടുംബങ്ങള്‍. നെഞ്ചുപിടയുന്ന അനുഭവങ്ങള്‍ മാത്രം കൂട്ടിനുള്ള എണ്ണമറ്റ രോഗികള്‍, എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും  നഷ്ട്ടമായ സാധുക്കള്‍. ഒരു നേരത്തെ മരുന്നിനു പോലും   ഗെതിയില്ലാത്തവര്‍, ഇങ്ങിനെ ഉള്ളവരെ കാണുമ്പോഴാണ് ജീവിതത്തില്‍ എന്തൊക്കെയോ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന  നമ്മുടെ ഹൃദയത്തില്‍ കാരുണ്യം നിറയേണ്ടത് .


 ദൈവത്തെ  സ്‌നേഹിക്കുന്നവര്‍ക്ക് അവന്റെ സഹജീവികളെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. എന്നിട്ടും നമ്മളില്‍  പലരുടെയും മനസ്സില്‍ പരസ്പരം സ്‌നേഹമല്ല മറിച്ച് വിദ്വേഷം, വൈരാഗ്യം, അസൂയ പോലുള്ള ദുര്‍വിചാരങ്ങളാണ് തെളിഞ്ഞുനില്‍ക്കുന്നത്.   ദൈവത്തിന്റെ സ്‌നേഹത്തണലില്‍ ജീവിക്കുന്ന തന്റെ സഹോദരങ്ങളോട് പകവെച്ചുപുലര്‍ത്തുന്നത് ഒരുതരത്തില്‍ദൈവത്തോട്തന്നെ വെറുപ്പ് കാണിക്കുന്നതിന്ന് തുല്യമാണ്.   ഇരുട്ട് പകലിനെ വെറുക്കുന്നതുപോലെ  വെറുപ്പ് നിറഞ്ഞ മനസ്സുമായിചിന്തിക്കുന്നവര്‍ക്ക് ആരെയും വെറുക്കാന്‍ ചില കാരണങ്ങളുണ്ടാകും. നല്ല മനസ്സുമായി ചിന്തിക്കുന്നവര്‍ക്കാകട്ടെ എല്ലാവരെയും സ്‌നേഹിക്കാനും ഒരുപാട് കാരണങ്ങളുണ്ടാകും. അന്യോന്യമുള്ള സ്‌നേഹത്തിന്  വലിയ പ്രാധാന്യംനല്‍കിയാല്‍   മാത്രമേ  നമ്മുടെ മനസ്സിനെ വെറുപ്പില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയൂ ...വേദനകൊണ്ട് പുളയുന്നവരുടെ മനസ്സില്‍ സ്‌നേഹത്തിന്റെ വക്കുകള്‍ കൊണ്ടെകിലും സാന്ത്വനം നല്‍കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനസ്സുഖത്തേക്കാള്‍ ആത്മീയ സുഖം അനുഭവിക്കാന്‍ നമുക്ക് കഴിയും എന്ന് തീര്‍ച്ചയാണ് ...അഹങ്കാരമില്ലാത്ത പരിശുദ്ധമായ ജീവിതത്തിന്ന്  ഉള്ളും പുറവും കഴുകിത്തുടച്ച് ചെറു പുഞ്ചിരിയോടുകൂടി നമ്മളില്‍ തെളിയേണ്ട ലാളിത്യത്തിന്റെ സൗന്ദര്യമാണ് ഈ ജീവിതം എന്ന് നാം മറന്നുപോകരുത്


ഒട്ടേറെ നന്മ്മ നിറഞ്ഞ പുത്തന്‍  പ്രതീഷകളുമായി ആഗതമാകുന്ന  ഈ പുതുവര്‍ഷത്തില്‍ ചുറ്റുമുള്ള അനേകം മനുഷ്യര്‍ക്കിടയില്‍ നിന്ന് നിങ്ങളെ  മാത്രം തെരഞ്ഞെടുത്ത് ഒരു മഹാഭാഗ്യം നല്‍കിയാല്‍ എനിക്ക് മാത്രമെന്തിനാഇങ്ങനെയൊരു ഭാഗ്യം തന്നത് എന്ന്  ആരും ചിന്തിക്കില്ല. നേരെമറിച്ച്
സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ മാത്രം നാം ആഹ്ലാദിക്കുകയും, സങ്കടപ്പെടുത്തുന്നതാണെങ്കില്‍ പഴിപറഞ്ഞും ശാപവാക്കുകള്‍ പറഞ്ഞും അസ്വസ്ഥരായി നടക്കുകയും  ചെയ്യുന്നു. ജനനം  മുതല്‍  മരണം  വരെ ഉള്ള നമ്മുടെയാത്രക്കിടയില്‍  എണ്ണിയെടുക്കാവുന്ന ഏതാനും  കുറച്ച് സന്തോഷങ്ങള്‍, കുറെദു:ഖങ്ങള്‍, കുറെ നേട്ടങ്ങള്‍, കുറെ നഷ്ടങ്ങള്‍, അതൊക്കെ അനുഭവിച്ച് തീരുമ്പോഴേക്ക് ജീവിതവും തീരുന്നു.  ഈ പുതുവര്‍ഷത്തില്‍ ഈശ്വരന്‍ നമ്മുടെ മനസ്സിനെ നന്‍മായാല്‍ സമ്പന്നമാക്കട്ടെ....


മറക്കാനാവാത്ത ഓര്‍മ്മകളുമായി 2013 അവസാനിക്കുമ്പോള്‍  നമ്മള്‍ എന്തു നേടി എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.  ഇത് ഒരു അനുഗ്രഹത്തിന്റെ വര്‍ഷം ആയിരുന്നുവോ? അതോ വേദനകള്‍ നിറഞ്ഞ വര്‍ഷം ആയിരുന്നുവോ? വിനയംകൊണ്ട് മറ്റുള്ളവരുടെ മുമ്പില്‍ ചെറുതാക്കുമ്പോള്‍ നന്‍മ കൊണ്ട് നാമറിയാതെ നമുക്കുയുരുവാന്‍  സാധിക്കും. എത്ര കടുത്ത ശത്രുവിനെയും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് സ്‌നേഹിക്കാനും, ഏതു വലിയ പാപിയോടും മനസ്സലിഞ്ഞ് പുഞ്ചിരിക്കാനും, പ്രതിസന്ധികള്‍ കൊണ്ട് പൊറുതിമുട്ടുമ്പോഴും നിലപാടുകളില്‍ തെറ്റാതെ നിവര്‍ന്ന് നില്‍ക്കാനും, സാധിക്കണം.ആരൊക്കെ കൈവിട്ടാലും ഈശ്വരന്‍ കൈവിടില്ലന്നുള്ള വിശ്വാസം നമ്മുടെ ജീവിതത്തിനും മനസ്സിനും കരുത്തും ശക്തിയും  നല്‍കട്ടെ  സൗമ്യതകൊണ്ട് സര്‍വരേയും കീഴടക്കി സ്‌നേഹം പങ്കിട്ടുകൊണ്ട് ബന്ധങ്ങള്‍ക്ക് തിളക്കമേകി സ്‌നേഹനിധിയായ ദൈവത്തിലേക്ക് തിരിച്ചുപോകുന്നവരില്‍ നമ്മളും ഉള്‍പ്പെടാന്‍
ശ്രമിക്കുക... ഒട്ടേറെ നന്മ്മ നിറഞ്ഞ പുത്തന്‍  പ്രതീഷകളുമായി 2014 നെ
നമ്മുക്ക് വരവേല്‍ക്കാം.

എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍ നേര്‍ന്നുകൊള്ളുന്നു !





ഫിലിപ്പ് മാരേട്ട്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.