You are Here : Home / USA News

കേരളത്തിന്റെ പുതിയ വാനമ്പാടി ചന്ദ്രലേഖ ആദ്യമായി അമേരിക്കയിലെത്തുന്നു

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Saturday, December 21, 2013 11:35 hrs UTC

പണി പൂര്‍ത്തിയാകാത്ത തന്റെ കൊച്ചു വീട്ടിനുള്ളിലെ ചുവരുകള്‍ക്കിടയില്‍ നിന്നലാപിച്ച `രാജഹംസമെ....' എന്ന ഗാനം യു ട്യൂബിലും ഫേസ്‌ബുക്കിലും തരംഗമായതിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സില്‍ ചേക്കേറിയ അനുഗ്രഹീത ഗായിക ചന്ദ്രലേഖ ആദ്യമായി അമേരിക്കയിലെത്തുന്നു. മിമിക്രി കലാരംഗത്തെ മുടിചൂടാമന്നനായ കോട്ടയം നസീര്‍ നയിക്കുന്ന സിനിമാല ഇന്‍ യു എസ്‌ എ എന്ന പരിപാടിയിലൂടെയാണ്‌ ചന്ദ്രലേഖ അമേരിക്കയിലെത്തുന്നത്‌. മെലഡീസ്‌ യു എസ്‌ എ അവതരിപ്പിക്കുന്ന ഈ സംഗീതനൃത്തഹാസ്യ വിരുന്ന്‌ 2014 മെയ്‌ മാസം അമേരിക്കയിലും കാനഡയിയിലുമുള്ള വിവിധ നഗരങ്ങളില്‍ അരങ്ങേറും.

 

 

സാജു കൊടിയനാണ്‌ സിനിമാലയുടെ സംവിധായകന്‍. മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന മനോഹര ഗാനങ്ങള്‍, വര്‍ണാഭമായ നൃത്തങ്ങള്‍, കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ പരിപാടികള്‍ എന്നിവ കൊണ്ട്‌ തികച്ചും ആസ്വാദ്യകരമായിരിക്കും സിനിമാല. പുതുമ നിറഞ്ഞ പരിപാടികള്‍ കാഴ്‌ച വെയ്‌ക്കുന്നതിലൂടെ കാണികള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവം നല്‌കാനാകുമെന്ന്‌ പ്രമുഖ കീബോര്‍ടിസ്റ്റും പരിപാടിയുടെ സ്‌പോന്‍സറുമായ സാജു മാളിയേക്കല്‍ പറഞ്ഞു. ചന്ദ്രലേഖയുടെ പ്രശസ്‌തിയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചവരാണ്‌ പ്രവാസി മലയാളികള്‍. തന്റെ കുഞ്ഞിനെ ഒക്കത്തു വെച്ചുകൊണ്ട്‌ ഈ വീട്ടമ്മ പാടിയ രാജഹംസമെ എന്ന ഗാനം ഓണ്‍ലൈന്‍ ലോകത്ത്‌ വന്‍ ചര്‍ച്ചാവിഷയമായി. അമേരിക്കയിലും, ഗള്‍ഫിലും മറ്റുമുള്ള മറുനാടന്‍ മലയാളികളാണ്‌ ആദ്യം തന്നെ ഈ ഗായികയെ നെഞ്ചിലേറ്റിയത്‌.

 

പിന്നീടങ്ങോട്ടുള്ള ചന്ദ്രലേഖയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ലൗ സ്‌റ്റോറി എന്ന ചിത്രത്തില്‍ കണ്‍കളാലൊരു എന്ന ഗാനമാലപിച്ചു കൊണ്ട്‌ പിന്നണി ഗാന രംഗത്ത്‌ അരങ്ങേറ്റം കുറിച്ച ചന്ദ്രലേഖ ഈയിടെ അബുദാബിയില്‍ പാടിയപ്പോള്‍ കേള്‍ക്കാന്‍ വന്‍ ജനാവലിയാണുണ്ടായിരുന്നത്‌ . കോട്ടയം നസീറിനും ചന്ദ്രലേഖയ്‌ക്കുമൊപ്പം ജയരാജ്‌ സെഞ്ച്വറി, പ്രമോദ്‌ മാള, രഘു കളമശ്ശേരി, ജ്യോതിഷ്‌ മട്ടന്നൂര്‍, ജയപ്രകാശ്‌, ഹരിശ്രീ ജയരാജ്‌, രേഖ നായര്‍, ദീപ്‌തി, സേതുലക്ഷ്‌മി, സാജു കൊടിയന്‍, സാജു മാളിയേക്കല്‍ (ഓര്‍ക്കെസ്‌ട്ര) എന്നീ കലാപ്രതിഭകളും ഈ സൂപ്പര്‍ ഹിറ്റ്‌ മെഗാ ഷോയില്‍ അണിനിരക്കുന്നുണ്ട്‌.

 

 

ഈ പരിപാടി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: സാജു മാളിയേക്കല്‍ : 832 561 0035 ലാജി (പ്രമോദ്‌) : 516 849 0368 വിനീത നായര്‍ : 732 874 3168 maliakalsaju@yahoo.co.in crescendosm@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.