You are Here : Home / USA News

അമേരിക്കന്‍ നിവാസികളുടെ വിദേശനിക്ഷേപങ്ങള്‍ക്ക് അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍- ബാധ്യതകള്‍ -ടെലികോണ്‍ഫറന്‍സ് ഡിസംബര്‍ 17ന്

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, December 16, 2013 11:40 hrs UTC

ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന "ജസ്റ്റീസ് ഫോര്‍ ഓള്‍"(JFA) സംഘടനയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് വൈകുന്നേരം 9 PMമണിക്ക്( ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) "അമേരിക്കന്‍ നിവാസികളുടെ വിദേശ നിക്ഷേപങ്ങളും നികുതി ബാധ്യതകളും, ടാക്‌സ് റിട്ടേണുകളും" എന്ന വിഷയത്തെ ആധാരമാക്കി ടെലികോണ്‍ഫറന്‍സ് സെമിനാര്‍ ഉണ്ടായിരിക്കും. അമേരിക്കയിലുള്ള മലയാളികളുടെ വിവിധ തരത്തിലുള്ള ഇന്ത്യയിലെ നിക്ഷേപങ്ങളേയും അതിനുള്ള അമേരിക്കന്‍ നികുതി ബാധ്യതകളേയും സമര്‍പ്പിക്കേണ്ട വരുമാനനികുതി പത്രങ്ങളെപ്പറ്റിയും, പെനാല്‍റ്റിയെ പറ്റിയുമൊക്കെ സാമ്പത്തിക വിദഗ്ദരും, ടാക്‌സ് അക്കൗണ്ടന്റ്മാരും ചര്‍ച്ച ചെയ്യും. നിങ്ങളുടെ പ്രൈവസിക്ക് ഒരു തരത്തിലും ഭംഗം വരാത്തവിധത്തിലായിരിക്കും ചര്‍ച്ചകള്‍. വ്യകിതപരമായ ഒരു കാര്യവും ഇവിടെ വെളിവാക്കേണ്ടതില്ല.

 

ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും ആകാം. ഇന്ത്യയില്‍ ഭൂമിയും, വരുമാനവും, ബാങ്ക് അക്കൗണ്ടുകളും ഉള്ളവര്‍ക്കും ഈ ടെലികോണ്‍ഫറന്‍സ് ഏറെ പ്രയോജനപ്പെടും. ഇതില്‍ പങ്കെടുക്കുവാന്‍ യാതൊരു ബാധ്യതകളുമില്ലെന്നുമാത്രമല്ല, ജെ.എഫ്.എ. സംഘടന ഏവരേയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു. മോസറേറ്ററുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും പാലിക്കണമെന്നുമാത്രം. പ്രയോജനപ്രദങ്ങളായ വിവിധ വിഷയങ്ങളെ പറ്റി എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരങ്ങളില്‍ ടെലികോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നു. ഡിസംബര്‍ 17 ന് വൈകുന്നേരം 9 മണിക്ക് നടക്കാന്‍ പോകുന്നത് 41-മത്തെ ടെലികോണ്‍ഫറന്‍സാണ്. 9 PMഎന്ന അമേരിക്കന്‍ ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം അവരവരുടെ സ്റ്റേറ്റിലെ ടൈംസോണ്‍ കണക്കാക്കി ടെലിഫോണില്‍ വിളിച്ച് ടെലികോണ്‍ഫറന്‍സില്‍ സംബന്ധിക്കുക. ന്യൂയോര്‍ക്കിലെ പ്രസിദ്ധ സാമ്പത്തിക ശാസ്ത്ര വിദഗ്ദനും ടാക്‌സ് അക്കൗണ്ടന്റും, അമേരിക്കന്‍ മലയാളിയുമായ ജയിന്‍ ജേക്കബ് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതുമായിരിക്കും. 17-തീയതിയിലെ ഈ ടെലികോണ്‍ഫറന്‍സ് കഴിഞ്ഞാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ക്രിസ്തുമസ്-പുതുവല്‍സര ആഘോഷങ്ങള്‍ പ്രമാണിച്ച് ടെലികോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതല്ലാ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഡാളസ് സംയുക്ത ക്രിസ്തുമസ് കരോള്‍ ഭക്തി സാന്ദ്രമായി
    ഗാര്‍ലന്റ്(ടെക്‌സസ്): രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മരണത്തിനധീനരായിരുന്നു മാനവ കുലത്തെ പാപങ്ങളില്‍ നിന്നും...

  • വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ നന്ദിപ്രകടിപ്പിക്കുന്ന കൊച്ചൗസേഫ്
    കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍ ആദ്യകാല മലയാളികള്‍ക്ക് അത്രസുപരിചിതമല്ലാത്ത ഒരു...

  • ലാലുപ്രസാദ് യാദവ് ജയില്‍ മോചിതനായി
    കാലിതീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ജയില്‍...

  • തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് അവധി
    ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവവര്‍മയോടുള്ള ആദരസൂചകമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും...

  • വോട്ടര്‍പട്ടിക: തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വോട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ
    തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ വോട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ...