You are Here : Home / USA News

നായര്‍ ബനവലന്റ്‌ അസോസിയേഷനില്‍ ആരോഗ്യ ദിനം സംഘടിപ്പിച്ചു

Text Size  

Story Dated: Saturday, December 14, 2013 01:11 hrs UTC

ജയപ്രകാശ്‌ നായര്‍

 

ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ സെന്ററില്‍ ഡിസംബര്‍ 8 ഞായറാഴ്‌ച രാവിലെ പത്തു മണി മുതല്‍ വുമന്‍സ്‌ ഫോറം ഒരു ആരോഗ്യ ദിനം സംഘടിപ്പിക്കുകയുണ്ടായി. രാവിലെ പതിനൊന്നു മണി മുതല്‍ കുട്ടികളുടെ പാചക മത്സരം ശ്രീമതി ബീന മേനോന്‍, രാധാമണി എസ്‌. നായര്‍, ദീപാ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ജഡ്‌ജസ്‌ ആയി ശ്രീമതിമാര്‍ സരസ്വതി നായര്‍, ഷീജ പിള്ള, ശാന്താ ഗോപിനാഥ്‌, ചിത്രജാ മോഹന്‍, രത്‌നാ രാജന്‍, ആനന്ദവല്ലി നായര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരം പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഗ്രൂപ്പുകളില്‍ നടന്ന മത്സരത്തില്‍ ചോക്ക്‌ലേറ്റ്‌ ചിപ്പ്‌സ്‌ കുക്കി ഉണ്ടാക്കിയവരില്‍ നിന്ന്‌ ഒന്നാം സ്ഥാനം അര്‍ജിത്‌ നായരും രണ്ടാം സ്ഥാനം സാന്യാ നമ്പ്യാരും നേടി. കപ്പ്‌ കേക്ക്‌ പാകം ചെയ്‌തവരില്‍ നിതിന്‍ കുറുപ്പ്‌, മേഘ രവീന്ദ്രന്‍, ആര്യ നായര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പാസ്റ്റാ ഉണ്ടാക്കിയവരില്‍ നിന്ന്‌ ഒന്നാം സ്ഥാനം ശ്രേയാ മേനോനും രണ്ടാം സ്ഥാനം പാര്‍വതി പിള്ളയും നേടി. വുമന്‍സ്‌ ഫോറം അംഗങ്ങള്‍ പാചകം ചെയ്‌തു കൊണ്ടുവന്ന ഭക്ഷണത്തിനു ശേഷം രണ്ടാം പകുതി ആരംഭിച്ചു. അസോസിയേഷന്‍ സെക്രട്ടറി ശ്രീമതി കലാ സതീഷിന്റെ ആമുഖ പ്രസംഗത്തിനു ശേഷം പ്രസിഡന്റ്‌ ശ്രീമതി വനജ നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

 

 

തുടര്‍ന്ന്‌ വുമന്‍സ്‌ ഫോറം ചെയര്‍ പേഴ്‌സണ്‍ ശ്രീമതി രാജേശ്വരി രാജഗോപാല്‍ നടക്കാന്‍ പോകുന്ന പരിപാടികളെക്കുറിച്ച്‌ വിശദീകരിച്ചു. മദ്യപാനം ഒരു കുടുംബ രോഗം എന്ന വിഷയത്തില്‍ പ്രഭാഷണം ചെയ്‌ത മിസ്‌ ജാനെല്‍ ഹാര്‍ട്‌മാന്‍, ഘഇടണ, മദ്യപാനത്തില്‍ നിന്ന്‌ എങ്ങനെ മുക്തി നേടാം എന്ന്‌ വിശദീകരിക്കുകയുണ്ടായി. അമിത മദ്യപാനം ഒരു രോഗം ആണെന്നും അത്‌ ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. മിസ്‌ ജാനെല്‍ ഹാര്‍ട്ട്‌മാനെ സദസ്സിനു പരിചയപ്പെടുത്തിയത്‌ ശ്രീമതി ദീപ നായര്‍ ആയിരുന്നു. ഓരോ പ്രായത്തിലും ആവശ്യമായ പരിശോധനകളും ചികിത്സയും പവര്‍ പോയിന്റ്‌ പ്രസന്റേഷനിലൂടെ ഡോ. സ്‌മിതാ പിള്ള, എം.ഡി. അവതരിപ്പിച്ചു. ഡോ. സ്‌മിതയെ സദസ്സിനു പരിചയപ്പെടുത്തിയത്‌ ശ്രേയ മേനോന്‍ ആയിരുന്നു. കാലാവസ്ഥയിലുള്ള വ്യതിയാനം സ്വഭാവത്തില്‍ എങ്ങനെ മാറ്റം വരുത്താം എന്ന വിഷയത്തില്‍ ഡോ. ഗീതാ മേനോന്‍, എം.ഡി ചെയ്‌ത പ്രഭാഷണം ഹൃദ്യവും വിജ്ഞാന പ്രദവും ആയിരുന്നു. ഡോ. ഗീതാ മേനോനെ രേഷ്‌മ സതീഷ്‌ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന്‌ നല്ലതും ദയവുള്ളതുമായ ഹൃദയം! അതാണോ ശക്തിയുള്ള ഹൃദയം? ഈ വിഷയം സംസാരിക്കാന്‍ എത്തിയ ഡോ. നിഷ പിള്ളയെ ശ്രീമതി സരസ്വതി ഗോപാലന്‍ നായര്‍ പരിചയപ്പെടുത്തി. ഹൃദ്രോഗത്തെ സംബന്ധിച്ചും അതിന്റെ നിവാരണ മാര്‍ഗത്തെക്കുറിച്ചും ഡോ.നിഷ വിശദീകരിക്കുകയും ആളുകളുടെ സംശയങ്ങള്‍ക്കുള്ള മറുപടി പറയുകയും ഉണ്ടായി. കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കായി അടിസ്ഥാന വിവരങ്ങള്‍ പഠിപ്പിക്കുന്ന ബൂത്തില്‍ തിരക്കേറെ ആയിരുന്നു. ശ്രീമതി ശോഭാ കറുവക്കാട്ട്‌, ശ്രീ സേതു മാധവന്‍, ജോയിന്റ്‌ സെക്രട്ടറി പ്രദീപ്‌ മേനോന്‍ എന്നിവര്‍ ആണ്‌ കമ്പ്യൂട്ടര്‍ ബൂത്ത്‌ നടത്തിയത്‌. വുമന്‍സ്‌ ഫോറം കോ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ജയശ്രീ നായരുടെ നന്ദി പ്രകടനത്തോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.