You are Here : Home / USA News

ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 24, 2013 11:37 hrs UTC

ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ ആസ്ഥാനമായി കഴിഞ്ഞ പതിനേഴ്‌ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജിവകാരുണ്യ സംഘടനയായ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള `ഐക്യം നമ്മുടെ ശക്തി- സഹായം നമ്മുടെ ധര്‍മ്മം' എന്ന മുദ്രാവാക്യവുമായി മുന്നേറുന്നു. ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ സഹായങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ എത്തിച്ചുകൊണ്ടിരിക്കുന്നു.

 

ഈവര്‍ഷത്തെ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍ നവംബര്‍ 30-ന്‌ വൈകുന്നേരം 6 മണി മുതല്‍ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. തുടര്‍ന്ന്‌ നടക്കുന്ന കലാസന്ധ്യയില്‍ ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ നൃത്തവിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും, ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഗസ്റ്റ്‌ സിംഗേഴ്‌സ്‌ പങ്കെടുക്കുന്ന ഗാനമേളയും ഫണ്ട്‌ റൈസിംഗ്‌ ഡിന്നറിന്‌ കൂടുതല്‍ മാറ്റുകൂട്ടുമെന്ന്‌ കോര്‍ഡിനേറ്റര്‍ ലാലി കളപ്പുരയ്‌ക്കല്‍ അറിയിച്ചു. ഉദാരമതികളായ വ്യക്തികളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും സ്‌പോണ്‍സര്‍ഷിപ്പ്‌ ഈ സംഘടനയ്‌ക്ക്‌ വര്‍ഷങ്ങളായി കരുത്തു പകരുന്നു.

 

ജാതി-മതഭേദമെന്യേ എല്ലാ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും, ദേശീയ സംഘടനകളും ഒരുപോലെ അണിനിരക്കുന്ന കൂട്ടായ്‌മയുടെ ഒരു സായാഹ്നം ചിലവഴിക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. ഈ സംഘടനയെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും ഇതിനോടു ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാനും ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:

മാത്യു സിറിയക്‌ മഠത്തിക്കുന്നേല്‍ (516 294 7718), ഏബ്രഹാം ജോസഫ്‌ (718 343 7748), അഗസ്റ്റിന്‍ അഗസ്റ്റിന്‍ (516 739 0858), ലാലി കളപ്പുരയ്‌ക്കല്‍ (516 931 7866).

 

അഡ്രസ്‌: Queens High School Auditorium, 74-20 . Commonwealth Bvld, Bellrose, NY 11426.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.