You are Here : Home / USA News

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഞായറാഴ്ച (11/24/2013) ദക്ഷിണാമൂര്‍ത്തി സംഗീത സന്ധ്യ

Text Size  

Story Dated: Thursday, November 21, 2013 09:34 hrs UTC

താമ്പാ: കഴിഞ്ഞ ശനിയാഴ്ച (11/16/2013) നടന്ന നാല്‍പ്പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം 'റാഗിംഗ്' എന്നതായിരുന്നു. പ്രസ്തുത വിഷയത്തില്‍ പ്രശസ്തനായ മലയാള ഭിഷഗ്വരന്‍ ഡോ: സത്യവ്രിതന്‍ പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കോളേജു പഠനകാലത്തെ റാഗിംഗ് അനുഭവങ്ങള്‍ ഞെട്ടലോടും കണ്ണീരോടുകൂടിയുമാണ് ശ്രോതാക്കള്‍ കേട്ടത്. റാഗിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചുംകൊണ്ടുള്ള അഭിപ്രായങ്ങളും 'സാഹിത്യ സല്ലാപ' ചര്‍ച്ചയില്‍ ഉയരുകയുണ്ടായി. ഇന്ത്യന്‍ സുപ്രീം കോടതി അഭിഭാഷകനായ അഡ്വ: ജോര്‍ജ്ജ് ഗിരി ന്യൂ ഡല്‍ഹിയില്‍ നിന്നും സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തു റാഗിംഗ് നിരോധനത്തിന്റെ വിവിധ നിയമവശങ്ങള്‍ വിശദീകരിക്കുകയുണ്ടായി.

 

ഡോ: സി. പി. മാത്യു ഡാളസ്, ത്രേസ്യാമ്മ നാടാവള്ളില്‍, ഷീല ചെറു, സോയാനായര്‍, എബ്രഹാം തെക്കേമുറി, ഡോ: രാജന്‍ മര്‍ക്കോസ്, എ. സി. ജോര്‍ജ്ജ്, മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, പി. വി. ചെറിയാന്‍, ഫിലിപ്പ്, ഷിജു, അബ്രാഹം തടത്തില്‍, തോമസ്, ജെയിംസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സുനില്‍ മാത്യു വല്ലാത്തറ, മഹാകപി വയനാടന്‍, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, റജിസ് നെടുങ്ങാടപ്പള്ളില്‍, ജയിന്‍ മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ഈ ശനിയാഴ്ച(11/23/2013) അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഉണ്ടായിരിക്കുന്നതല്ല. ഈ ഞായറാഴ്ചയിലെ (11/24/2013) വിശേഷാലുള്ള 'അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ'ത്തില്‍ 'വി. ദക്ഷിണാമൂര്‍ത്തിസ്വാമി സംഗീത സന്ധ്യ' നടത്തുന്നതാണ്. ജയന്‍ ഊട്ടുകളം ആയിരിക്കും ദക്ഷിണാമൂര്‍ത്തി അനുസ്മരണം നടത്തുന്നത്. അമേരിക്കയിലും കേരളത്തിലുമുള്ള പ്രശസ്ത ഗായകര്‍ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതാണ്. ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്.

 

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 18629020100 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

 

Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.