You are Here : Home / USA News

തുല്‍സി ഗബാര്‍ഡ്- വോട്ട് ചെയ്യാതെ ചരിത്രം കുറിച്ച് ആദ്യ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 19, 2019 04:30 hrs UTC

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന യു എസ് ഹൗസ് പ്രമേയത്തിന് അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്യാതിരുന്ന ഏക ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തുള്‍സി ഗബാര്‍ഡ് ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചു. ഇംപീച്ച്‌മെന്റ് ഇന്‍ക്വയറിയില്‍ 'പ്രസന്റ് (ഹാജര്‍)' എന്ന് പ്രതികരിച്ച ഏക യു എസ് ഹൗസ് പ്രതിനിധിയാണ് തുള്‍സി. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.
 
ട്രംമ്പിന്റെ തെറ്റായ നടപടികളെ അനുകൂലിക്കുകയോ, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിക്കുകയോ ചെയ്യാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലാ എന്നാണ് തുള്‍സിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചത്.
 
ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍ കൂടിയായിരുന്ന തുള്‍സി ഹവായിയില്‍ നിന്നാണ് യു എസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യു എസ് കോണ്‍ഗ്രസ്സിലെ ആദ്യ ഹിന്ദുപ്രതിനിധിയാണ് തുള്‍സി. അമേരിക്കന്‍ ആര്‍മിയില്‍ അംഗമായിരുന്നു ഇവര്‍ ഇറാക്കിലും, കുവൈറ്റിലും നടന്ന യുദ്ധത്തില്‍ മെഡിക്കല്‍ യൂണിറ്റിലെ അംഗമായിരുന്നു. 2020 ലെ യു എസ് പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തയ്യാറായ ആദ്യ കോംബാറ്റ് വെറ്ററന്‍ (വിമുക്ത ഭടന്‍) കൂടിയാണിവര്‍.
 
തുള്‍സി വോട്ടെടുപ്പില്‍ സ്വീകരിച്ച നിലപാട് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഏറ്റവും വലിയ ആഘാതമായിരുന്നു.

Tonight I voted alongside my colleagues in the House of Representatives on whether or not to impeach President Trump.

I want to explain why I decided to stand in the center and vote “present” instead of choosing a partisan position.

Throughout my life, whether through serving in the military or in Congress, I’ve always worked to do what is in the best interests of our country. Not what’s best for me politically or what’s best for my political party. I have always put our country first. One may not always agree with my decision, but everyone should know that I will always do what I believe to be right for the country that I love.

After doing my due diligence in reviewing the 658-page impeachment report, I came to the conclusion that I could not in good conscience vote either yes or no.

A house divided cannot stand. And today we are divided. Fragmentation and polarity are ripping our country apart. This breaks my heart, and breaks the hearts of all patriotic Americans, whether we are Democrats, Republicans, or Independents.

So today, I come before you to make a stand for the center, to appeal to all of you to bridge our differences and stand up for the American people.

My vote today is a vote for much needed reconciliation and hope that together we can heal our country. Let’s work side-by-side, seeking common ground, to usher in a bright future for the American people and our nation.

United we stand,
Tulsi

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.