You are Here : Home / USA News

പാത്രിയര്‍ക്കീസ് ബാവായ്ക്ക് സുരക്ഷ ഒരുക്കിയ മലയാളി പോലീസ് ഓഫീസര്‍ക്ക് അഭിനന്ദനങ്ങള്‍.

Text Size  

Story Dated: Thursday, November 21, 2019 03:21 hrs UTC

ഹ്യൂസ്റ്റണ്‍. സെന്റ്. മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശനത്തിന് ഹ്യൂസ്റ്റണിലെത്തിയ പരിശുദ്ധ പാത്രിയാര്‍ക്കീസ് ഇഗ്‌നേഷ്യസ് അപ്രേം രണ്ടാമന്‍ ബാവായ്ക്ക്  രണ്ടുദിവസത്തെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കിയത് മലയാളി പോലീസ് ഓഫീസറായ മനോജ് കുമാര്‍ പൂപ്പാറയില്‍.
 
എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍ വെട്ടിക്കല്‍ ദേശത്ത് റിട്ടേഡ് പോലീസ് ഓഫീസര്‍ പി. ഐ. രാഘവന്റെയും, ലീലയുടെയും മകനാണ് മനോജ് കുമാര്‍.
2005 ല്‍  അമേരിക്കയിലെത്തിയ ഇദ്ദേഹം ഫിനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം. ബി. എ ബിരുദം നേടിയ ശേഷം 2013 ല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റില്‍ ചേര്‍ന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ പോലീസ് അക്കാദമിയില്‍ നിന്ന് ബെസ്റ്റ് കേഡറ്റ് ആയി. 
തന്റെ അച്ഛന്റെ പാത പിന്തുടരുക എന്ന ലക്ഷ്യത്തോടെ, കറയറ്റ
 ഒരു പോലീസ് ഓഫീസര്‍ എന്ന് സമൂഹം തിരിച്ചറിയണമെന്ന് ആഗ്രഹിക്കുന്നതായി ഹ്യൂസ്റ്റണ്‍ സിറ്റിയിലെ മെട്രോ  പൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം  പറഞ്ഞു.
 
ഭാര്യ ഹണി, തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് ദേശത്ത് കൈപ്പാപറമ്പില്‍ ശ്രീനിവാസന്‍ തന്ത്രിയുടെയും, ലോലിത യുടെയും മകളാണ്.
 
ഏകമകന്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ മാധവന്‍.
 
പരിശുദ്ധ പാത്രിയര്‍ക്കീസ്  ബാവയുടെ   സുരക്ഷാ സേനക്ക് നേതൃത്വം നല്‍കിയ മനോജ് കുമാറിന് ഇടവക ജനങ്ങളും മലയാളി സമൂഹവും അഭിനന്ദനം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.