You are Here : Home / USA News

കേരളത്തിനനുയോജ്യമായ ഗതാഗത പരിഷ്‌ക്കാരം: സഹായിക്കാമെന്ന് അമേരിക്കന്‍ സര്‍വകലാശാല

Text Size  

Story Dated: Thursday, September 12, 2019 02:33 hrs UTC



ലോസ് അഞ്ചലസ്- അമേരിക്കന്‍ പര്യടനത്തിനിടയില്‍ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ അമേരിക്കയിലെ മുന്‍നിര സര്‍വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് ഇര്‍വിന്‍ സന്ദര്‍ശിച്ചു. ഗതാഗത രംഗത്തെ ആധുനിക കണ്ടുപിടിത്തങ്ങള്‍ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ഗതാഗത പരിഷ്‌ക്കരണം സംബന്ധിച്ചും റോഡ് സുരക്ഷയെകുറിച്ചും ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍  നടത്തിയിട്ടുള്ള സര്‍വകലാശാലയാണ് ഇര്‍വിന്‍. സര്‍വകലാശാല ആസ്ഥാനത്തെത്തിയ കുമ്മനത്തെ മലയാളി കൂടിയായ റോഡ് ഗതാഗത വിഭാഗം തലവന്‍ പ്രൊഫ്. ജയകൃഷ്ണന്‍ സ്വീകരിച്ച. ലോകത്തു വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ഗതാഗത പരിഷ്‌കാരങ്ങളെക്കുറിച്ചു പവര്‍ പോയിന്റ് പ്രസന്റേഷനും ഉണ്ടായിരുന്നു. കേരളത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും സര്വ്വകലാശാലയുടെ ഭാഗത്തുനിന്ന് എന്ത് സഹായവും നല്‍കാന്‍ തയ്യാറാകണമെന്ന് പ്രൊഫ് ജയകൃഷ്ണന്‍ അറിയിച്ചു.

ഡോ സന്ധ്യ , ഡോ രാംദാസ് പിള്ള , രവി വള്ളത്തേരി , നവജോത് ശര്‍മ്മ , ദീപാ ഷാ ,  പി. പ്രസാദ് , ശ്യാം ശങ്കര്‍ , പി ശ്രീകുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.