You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ പൂമരം എന്ന സ്റ്റേജ് ഷോയും

Text Size  

Story Dated: Wednesday, September 04, 2019 02:53 hrs UTC



ശ്രീകുമാർ ഉണ്ണിത്താൻ   

  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  ഈ വർഷത്തെ  ഓണഘോഷത്തിൽനമ്മളെ സന്തോഷിപ്പിക്കാനും ഓണ വിരുന്തുകളുമായി പൂമരം എന്ന സ്റ്റേജ് ഷോയും എത്തുന്നു. പൂമരം ഷോയിൽ കേരളത്തിൽ നിന്നും എത്തുന്ന 14 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്നു. വൈക്കം വിജയ ലക്ഷ്മിയും കല്ലറ ഗോപനും പാട്ടുകാരായി എത്തുന്നു  എന്ന പ്രേത്യേകതയും ഈ ഷോയിക്ക് ഉണ്ട്. 

 കേരള സിനിമയിലെ ഒരുകൂട്ടം പ്രസിദ്ധ  നടിനടന്മാർ പങ്കെടുത്തു  നമ്മെ സന്തോഷത്തിന്റെ  കൊടുമുടിയിൽ എത്തിക്കുന്ന കലാപരിപാടികൾ ആണ് പൂമരം ഷോയിൽ   അണിയിച്ചൊരുക്കിയിരിക്കുന്നത്.   കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന  ഫ്യൂഷൻ , മിമിക്രി , സ്ക്രിപ്റ്റ് , പാട്ടുകൾ  തുടങ്ങി നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തിയാണ്  ആണ്  ഈ   സ്റ്റേജ് ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത് . പ്രസിദ്ധ സിനിമ നിർമാതാവും അമേരിക്കൻ മലയാളിയുമായ രഞ്ജിത് നായർ ആണ്  ഈ  ഷോ അമേരിക്കയിൽ സ്പോൺസർ ചെയുന്നത് . ഈ  കലാകാരൻ മാരോടൊപ്പം  അടിയിയും പാടിയും ഈ  വർഷത്തെ ഓണം നമുക്കു ഒരുമിച്ചാഘോഷിക്കാം. 

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം  സെപ്റ്റംബർ 7   ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ന്യൂ റോഷലിൽ ഉള്ള    ആൽബർട്ട് ലിണാർഡ്  സ്‌കൂളില്‍ വെച്ചു  (25  Gerada Ln , New Rochelle , NY 10804 )  അതിവിപുലമായ  രീതിയിലാണ്    നടത്തുന്നു.  


ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന  മറ്റു പരിപാടികളും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. അതി വിപുലമായ ഓണ സദ്യയോട് ആരംഭിച്ചു ,    ചെണ്ടമേളവും,ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും  കേരള തനിമയോട് കുടി  വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോൾ നമുക്ക് ഒരുമിച്ചാഘോഷിക്കാം.  . ഏവർക്കും സ്വാഗതം .
  

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടൻ , വൈസ് പ്രസിഡന്റ്  ശ്രീകുമാർ ഉണ്ണിത്താൻ ,സെക്രട്ടറി  നിരീഷ് ഉമ്മൻ   , ട്രഷറര്‍ ടെറൻസൺ തോമസ്     , ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മൻ  , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജൻ ടി ജേക്കബ് ,കോർഡിനേറ്റർ ആന്റോ വർക്കി  എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.