You are Here : Home / USA News

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 26 മുതൽ - പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ പ്രസംഗിക്കുന്നു.

Text Size  

Story Dated: Friday, August 16, 2019 01:40 hrs UTC


ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍വൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും   ചിന്തകനുമായ വെരി. റവ. ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പായുടെ ദൈവവചനപ്രഘോഷണം ശ്രവിക്കുവാൻ ഹൂസ്റ്റണ്‍ നിവാസികൾക്ക് അവസരം ഒരുങ്ങുന്നു.

ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26,27 (തിങ്കൾ,ചൊവ്വ)   തീയതികളിൽ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 12803, Sugar Ridge Blvd, Stafford,TX 77477) നടത്തപ്പെടുന്ന ബൈബിൾ കണ്‍വൻഷണിൽ വെരി.റവ.ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പാ തിരുവചനപ്രഘോഷണം നടത്തും.   

വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്ന കണ്‍വൻഷൻ യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

സ്വതസിദ്ധമായ ശൈലിയിൽ ദൈവചനത്തിന്‍റെ ആഴമേറിയ മർമ്മങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ വൈദികശ്രേഷ്ഠന്‍റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കണ്‍വൻഷൻ യോഗങ്ങൾ അനുഗ്രഹകരമാക്കി തീർക്കുന്നതിനും ജാതിമത ഭേദമെന്യേ ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കണ്‍വൻഷൻ യോഗങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

വെരി.റവ.ഫാ. സഖറിയാ പുന്നൂസ് കോറോപ്പിസ്കോപ്പ - 713-501-8861
റവ. ഫാ. ഐസക് ബി.പ്രകാശ് - 832 997 9788 
അനൂപ് ചെറുകാട്ടൂർ - 727 255 3650 


റിപ്പോർട്ട്: ജീമോൻ റാന്നി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.