You are Here : Home / USA News

ഇമ്മിഗ്രേഷൻ അധികൃതരിൽ നിന്നും രക്ഷിക്കുന്നതിന് മനുഷ്യ ചങ്ങല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 24, 2019 01:16 hrs UTC

നാഷ്‌വിൽ (ടെന്നസ്സി) ∙ യുഎസ് ഇമ്മിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ടെന്നസിയിൽ നിന്നും അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമം സമീപവാസികളും സുഹൃത്തുക്കളും മനുഷ്യ ചങ്ങല തീർത്ത് പരാജയപ്പെടുത്തി.
 
 
വാനിൽ സഞ്ചരിച്ചിരുന്ന ഇയാളെ പിന്തുടർന്ന് ഉദ്യോഗസ്ഥർ വാൻ നിർത്താൻ ആവശ്യപ്പെട്ടു. വാൻ നിർത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തികൊണ്ടിരിക്കെ, കാറിലിരുന്നു കൊണ്ട് സമീപവാസികളേയും സുഹൃത്തുക്കളേയും ഫോണിലൂടെ വിവരം അറിയിച്ചു. തുടർന്ന് എത്തിച്ചേർന്നവർ ഇയാളെ അറസ്റ്റ് ചെയ്യുന്നത് തടയുന്നതിന് വാനിനും ചുറ്റും കൂടി നിന്ന് മനുഷ്യചങ്ങല തീർത്തു. ഇതിനിടയിൽ വാനിൽ ഇരുന്നിരുന്ന യുവാവിനും മകനും ആവശ്യമായ ഭക്ഷണവും വാൻ സ്റ്റോപ് ചെയ്യാതെ റൺ ചെയ്യുന്നതിനാവശ്യമായ ഗ്യാസും വാങ്ങി നൽകി.
ജനങ്ങളുടെ പ്രതിരോധം ശക്തമായപ്പോൾ മണിക്കൂറുകൾ നീണ്ട നാടകം അവസാനിപ്പിച്ചു ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.
 
കഴിഞ്ഞ 14 വർഷമായി എനിക്ക് ഇവരെ അറിയാം. പിതാവിനേയും മകനേയും വേർപിരിക്കുന്നതു എനിക്ക് സഹിക്കാവുന്നതിലും അധികം വേദന ജനിപ്പിക്കുന്നതാണ് മനുഷ്യചങ്ങലയിൽ ഞാനും പങ്കെടുക്കുന്നത് സമീപവാസിയായ ഫെലിഷേഡ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.