You are Here : Home / USA News

സീറോ ഡോഡ്ജ് ബോൾ ടൂര്ണമെന്റ്

Text Size  

Story Dated: Wednesday, July 24, 2019 01:13 hrs UTC

മാർട്ടിൻ വിലങ്ങോലിൽ 

ഹൂസ്റ്റൺ : ചിക്കാഗോ സെന്റ്  തോമസ് സീറോ മലബാർ രൂപതയുടെ കീഴിൽ അമേരിക്കയിൽ നടക്കുന്ന ഏഴാമത് ദേശീയ സീറോ മലബാർ കണവൻഷനിൽ ഡോഡ്ജ് ബോൾ ടൂര്ണമെന്റും.  ഓഗസ്റ്റ്  മൂന്നിന് നടക്കുന്ന 'സീറോ'  ഡോഡ്ജ്ബോൾ ടൂര്ണമെന്റിൽ ടീനേജുകാർക്കും യുവാക്കൾക്കും പങ്കെടുക്കാം. 

നാല് ദിവസത്തെ കൺവൻഷൻ  ഇത്തവണ ഏവർക്കും  ഒരുപോലെ ആസ്വാദ്യകരമാക്കാനാണ് സംഘാടകകമ്മറ്റിയുടെ ശ്രമം.  കൺവൻഷനിൽ നടക്കുന്ന ഒട്ടനവധി ആത്മീയ സാമൂഹിക പരിപാടികൾക്ക് പുറമെ ഇത്തവണ  വിനോദ പരിപാടികൾക്കും  പ്രാധാന്യം  നൽകിയിരിക്കുന്നു. ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ   നടക്കുന്ന ദേശീയ കൺവൻഷനു  ഓഗസ്റ്റ് ഒന്നിനു  തിരശീല ഉയരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.