You are Here : Home / USA News

നാടകങ്ങളും കലാരൂപങ്ങളുമായി ടീമുകൾ: ഹൂസ്റ്റൺ കൺവൻഷൻ വർണ്ണശബളമാക്കാൻ കലാസന്ധ്യ

Text Size  

Story Dated: Tuesday, July 09, 2019 03:05 hrs UTC

മാർട്ടിൻ വിലങ്ങോലിൽ  

ഹൂസ്റ്റൺ: ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ അമേരിക്കയിലെ സീറോ മലബാർ സമൂഹം സംഗമിക്കുന്ന ഹൂസ്റ്റൺ സീറോ മലബാർ ദേശീയ കൺവൻഷനിൽ  ഓഗസ്റ്റ് 2 വെള്ളിയാഴ്ച  വൈകുന്നേരം  നാലായിരത്തോളം വരുന്ന കലാസ്വാദകർക്ക്  കലാവിരുന്നാകുവാൻ വർണ്ണാഭമായ കലാസന്ധ്യ.

 
കൺവൻഷനിൽ പങ്കെടുക്കുന്ന ഇടവകകളുടെ ടീമംഗങ്ങൾ  ആണ് പരിപാടികൾ ഒരുക്കുന്നത് . സമയ പരിമിതി മൂലം ആദ്യം തയ്യാറെടുത്ത പതിനഞ്ചു  ഇടവകകളുടെ പ്രോഗ്രാമുകളാണ്  വേദിയിൽ ആവതരിക്കപ്പെടുക.  പ്രത്യേക  കൺവൻഷന്റെ കമ്മറ്റിയുടെ വിലയിരുത്തലോടെയും നേരത്തെ തയാറെടുത്തു  വരുന്നതിനാലും മികച്ച പരിപാടികൾക്കാവും  വേദി സാക്ഷ്യം വഹിക്കുക.   നാടകങ്ങളും പരമ്പരാഗത കലാപരികളിലും  കലാസന്ധ്യയിലുണ്ട്. പതിനഞ്ച്‌ മിനിട്ടു സമയ ദൈർഘ്യമാണ്  ഓരോ ടീമിനും  ഇതിനായി ലഭിച്ചിരിക്കുന്നത്.

 പരിപാടികളുടെ മേൽനോട്ടം വഹിക്കുവാൻ വിനോദ് ജോസഫിന്റെ നേതൃത്വത്തിൽ  പ്രത്യേക കൾച്ചറൽ പ്രോഗ്രാം കമ്മറ്റിയും, ജോർജ്  കുര്യൻ  , ജെറിൽ പുളിയിൽ എന്നിവരടങ്ങുന്ന   സ്റ്റേജ് ലൈറ്റ് സൗണ്ട് ആൻഡ് കമ്മറ്റിറ്റിയുമുണ്ട്. ഇത് കൂടാതെ എല്ലാവരും ഉറ്റു നോക്കുന്ന  സ്റ്റേജ് ഓപ്പണിങ്  സെറിമണി തലേന്ന് വ്യാഴാഴ്ച  വെകുന്നേരം ഉത്ഘാടന ദിനത്തിൽ  നടക്കും. ഫാൻസിമോൾ പള്ളത്തുമഠം, വിനോദ്  ജോസഫ് എന്നിവരാണ് ഓപ്പണിങ് സെറിമണി കോഓർഡിനേറ്റേഴ്‌സ്.   

കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി നാല് കാറ്റാഗറികളായി നിരവധി സമാന്തര പ്രോഗ്രാമുകൾ  നാല് ദിവസത്തെ കൺവൻഷനിൽ ക്രമീകരിച്ചിരിക്കുന്നതായി കൺവൻഷൻ സെക്രട്ടറി പോൾ  ജോസഫ് പറഞ്ഞു. ലിസ്സി സോജൻ, പ്രിൻസ്  ജേക്കബ്, ടോം കുന്തറ എന്നിവർ കൺവൻഷന്റെ  ജോയിന്റ് സെക്രട്ടറിമാരായും  പ്രവർത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.