You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ ന്യൂക്ലിയര്‍ വിദഗ്ദ റീത്തക്ക് യു.എസ്. സെനറ്റിന്റെ അംഗീകാരം

Text Size  

Story Dated: Monday, June 24, 2019 01:52 hrs UTC

പി.പി. ചെറിയാന്‍
 
വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി ഫോര്‍ ന്യൂക്ലിയര്‍ എനര്‍ജി അസി.സെക്രട്ടറിയായി ഇന്ത്യന്‍ അമേരിക്കന്‍ ന്യൂക്ലിയര്‍ വിദഗ്ധ റീത്താ ഭരല്‍വാലിന് യു.എസ്. സെനറ്റിന്റെ അംഗീകാരം. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണിവര്‍.
 
ജൂണ്‍ 20 ന് ചേര്‍ന്ന യു.എസ്. സെനറ്റ് സമ്മേളനത്തില്‍ ട്രമ്പ് നോമിനേറ്റ് ചെയ്ത റീത്തയെ അനുകൂലിച്ചു 86 പേര്‍ വോട്ടു ചെയ്തപ്പോള്‍ ഹാജരായ 5 പേരാണ് എതിര്‍ത്തത്. എലിസബത്ത് വാറന്‍, ജാക്കി റോസെന്‍, എഡ്മാര്‍ക്കി ഉള്‍പ്പെടെ അഞ്ചു ഡെമോക്രാറ്റിക് അംഗങ്ങളാണിവര്‍.
 
എനര്‍ജി ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഗേറ്റ് വെ ഫോര്‍ അക്‌സിലറേറ്റഡ് ഇനോവേഷന്‍ ഇന്‍ ന്യൂക്ലിയര്‍ (Gain) വിഭാഗത്തില്‍ 2016 മുതല്‍ റീത്ത പ്രവര്‍ത്തിച്ചിരുന്നു.
 
ജനുവരിയിലായിരുന്നു ഇവരെ നോമിനേറ്റ് ചെയ്തിരുന്നത്.
യു.എസ്. നേവിക്ക് അഡ്വാന്‍ഡ്‌സ് ന്യൂക്ലിയര്‍ ഫ്യുവല്‍ ഡവലപ് ചെയ്യുന്നതിന് റീത്ത നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.
 
മെറ്റീരിയല്‍ സയന്‍സ് ആന്റ് എന്‍ജീനിയറിംഗില്‍ എം.ഐറ്റിയില്‍ നിന്നും ബി.എ. ബിരുദവും, യൂണിവേഴ്‌സിറ്റഇ ഓഫ് മിഷിഗണില്‍ നിന്നും പിച്ച്ഡിയും ഇവര്‍ നേടിയിട്ടുണ്ട്. യു.എസ്. ബെര്‍കിലീസ്, ന്യൂക്ലിയര്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അഡൈ്വസറി ബോര്‍ഡ് അംഗമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.