You are Here : Home / USA News

ലാസ് വേഗാസ് സെന്റ് മദര്‍ തെരേസാ സീറോ-മലബാര്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

Text Size  

Story Dated: Sunday, June 02, 2019 02:48 hrs UTC

ജോണ്‍ ജോര്‍ജ്, ലാസ് വേഗാസ്
 
ലാസ് വേഗാസ്: സെന്റ് മദര്‍ തെരേസാ സീറോ-മലബാര്‍ പ്രഥമ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി കൊണ്ടാടി. ലാസ് വേഗാസ് സിറ്റി ഫയര്‍ ചീഫ് വില്യം മാക്‌ഡൊണാള്‍ഡും പ്രശസ്ത സിനിമാ സംവിധായകനും ജടായൂ എര്‍ത്തു സെന്ററിന്റെ ശില്‍പിയുമായ രാജീവ് ആഞ്ചലും മുഖ്യ അതിഥികള്‍ ആയിരുന്നു. റിലിജിയസ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ അഗ്‌നസ് ആന്റണി തന്റെ പ്രസംഗത്തില്‍ സി സി ഡിയുടെ പ്രവര്‍ത്തനത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നല്‍കി. 2018 ആഗസ്റ്റ് മാസത്തില്‍ റവ.ഫാ. തോമസ് മങ്ങാട്ടിന്റെ നേത്രുത്വത്തില്‍ ആണു സി. സി. ഡി. ആരംഭിച്ചത്. പതിനൊന്നാം ഗ്രെയിഡു വരെയുള്ള കുട്ടികള്‍ സി സി ഡിയില്‍ സജീവമായി പങ്കെടുത്തു വേദപഠനവും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനവും മുടങ്ങാതെ നടത്തി വരുന്നു. ശ്രീമതി ആഗ്‌നസ്സിനൊപ്പം ഡോ. ആന്‍സി ജോണും സി. സി. ഡിക്ക് നേത്രുത്വം നല്‍കിവരുന്നു. 
 
ആഘോഷങ്ങള്‍ക്ക് മുമ്പായി നടത്തപ്പെട്ട വിശുദ്ധ കുര്‍ബ്ബാനയില്‍ റെവ.ഫാ. അലക്‌സ് വിരുതകുളങ്ങര വചന ശുഷ്രൂഷ നടത്തി. അഹോരാത്രം അദ്ധ്വാനിച്ചിട്ടും ഒരു മത്സ്യം പോലും ലഭിക്കാതെ നില്‍ക്കുന്ന ശിഷ്യന്മാരുടെ കഥ അദ്ദേഹം പറഞ്ഞു. എന്നാല്‍ യേശു പറഞ്ഞപ്പോള്‍ അവര്‍ അതു കേട്ടു അനുസരിച്ച് വല വീശിയപ്പോള്‍ വല നിറയെ പെരുത്ത മത്സ്യം ശിഷ്യര്‍ക്ക് ലഭിക്കുകയുണ്ടായി. അതുപോലെ നമ്മുടെ ജീവിതത്തിലും ദൈവ വചനം കേട്ടനുസരിച്ചാല്‍ നമ്മുടെ ജീവിതവും അനുഗ്രഹപ്രദമാകും.
 
ദൈവമില്ലാതെ അദ്ധ്വനിക്കുന്നവരുടെ ജീവിതമെന്ന വല കീറി ഉള്ള അനുഗ്രഹങ്ങള്‍ കൂടി നഷ്ടപ്പെട്ടു നിരാശയിലേക്ക് പോകുകയും ചെയ്യും. ഈ അവസ്ഥയിലുള്ളവര്‍ അവരുടെ ജീവിത വല ദൈവ വചനപ്രകാരം തുന്നികെട്ടി ദൈവവചനങ്ങള്‍ അനുസരിചു ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കണം. തുടര്‍ന്നുസംസാരിച്ച ശ്രീ. രാജീവ് അഞ്ചലും ഫാ. അലക്‌സിന്റെ പ്രഭാഷണത്തെ ഉദ്ധരിച്ചു സദസ്സിനു സന്ദേശം നല്‍കി. 
 
വാര്‍ഷിക പരിപാടികളില്‍ വൈവിദ്ധ്യങ്ങളാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. വാര്‍ഷിക പരീക്ഷയിലും ക്വിസ് പരീഷയിലും വിജയികളായ വരിച്ച കുട്ടികളെ മുഖ്യ അതിഥികള്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. നോമ്പു കാലത്തു കുട്ടികള്‍ ശേഖരിച്ച തുക ദിവ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കയതു  അഭിനന്ദനാര്‍ഹമാണ്. തുടര്‍ന്നു വിഭവ സമ്രുദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.